Football

ടോറസിന് ഡബിള്‍; സാവിയുടെ ശിഷ്യര്‍ ലാ ലിഗയില്‍ മൂന്നില്‍

അത്‌ലറ്റിക്കോ ബില്‍ബാവോ റയല്‍ ബെറ്റിസിനോട് എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയം ഏറ്റുവാങ്ങി.

ടോറസിന് ഡബിള്‍; സാവിയുടെ ശിഷ്യര്‍ ലാ ലിഗയില്‍ മൂന്നില്‍
X


ക്യാംപ് നൗ: സ്പാനിഷ് ലീഗിലെ ബാഴ്‌സലോണയുടെ വിജയകുതിപ്പ് തുടരുന്നു.ഇന്ന് 11ാം സ്ഥാനത്തുള്ള ഒസാസുനയെ എതിരില്ലാത്ത നാല് ഗോളിനാണ് ബാഴ്‌സലോണ പരാജയപ്പെടുത്തിയത്. ലീഗിലെ ബാഴ്‌സയുടെ തുടര്‍ച്ചയായ നാലാം ജയമാണ്. ജയത്തോടെ കോച്ച് സാവിയുടെ ശിഷ്യര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തെത്തി. ഫെറാന്‍ ടോറസ് മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി. ഒബമായെങ്, പുഗി മാര്‍ട്ടി എന്നിവരും ഇന്ന് കറ്റാലന്‍സിനായി സ്‌കോര്‍ ചെയ്തു. രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയത് ഉസ്മാനെ ഡെംബലെയാണ്.

മറ്റൊരു മല്‍സരത്തില്‍ റയോ വാല്‍ക്കാനോ സെവിയ്യയെ 1-1 സമനിലയില്‍ പിടിച്ചു. ലീഗില്‍ സെവിയ്യ രണ്ടാം സ്ഥാനത്താണ്. അത്‌ലറ്റിക്കോ ബില്‍ബാവോ റയല്‍ ബെറ്റിസിനോട് എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയം ഏറ്റുവാങ്ങി.


Next Story

RELATED STORIES

Share it