Football

റൊണാള്‍ഡോയ്ക്ക് പകരം വൗട്ട് വെഗോസ്റ്റ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍

അതിനിടെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ജാവോ ഫ്‌ളിക്‌സിനെ ചെല്‍സി ലോണില്‍ സ്വന്തമാക്കി.

റൊണാള്‍ഡോയ്ക്ക് പകരം വൗട്ട് വെഗോസ്റ്റ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍
X


മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പകരം ഡച്ച് താരത്തെ ടീമിലെത്തിച്ചു. 30കാരനായ വൗട്ട് വെഗോസ്റ്റിനെയാണ് ചുവപ്പ് ചെകുത്താന്‍മാര്‍ ടീമിലെത്തിച്ചിരിക്കുന്നത്. ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കെതിരേ രണ്ട് ഗോള്‍ നേടിയ താരമാണ് വെഗോസ്റ്റ്. ബേണ്‍ലി സ്‌ട്രൈക്കറായ താരം നിലവില്‍ തുര്‍ക്കി ക്ലബ്ബ് ബെസികാസില്‍ ലോണില്‍ കളിക്കുകയാണ്. നെതര്‍ലന്റസിനായി 19 മല്‍സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടിയിട്ടുണ്ട്. ജര്‍മ്മന്‍ ക്ലബ്ബ് വോള്‍സ്ബര്‍ഗിനായി നിരവധി ഗോള്‍ സ്‌കോര്‍ ചെയ്ത താരമാണ്. മികച്ച ഫോമിലുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നിലവില്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്താണ്.


അതിനിടെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ജാവോ ഫ്‌ളിക്‌സിനെ ചെല്‍സി ലോണില്‍ സ്വന്തമാക്കി. ഈ സീസണിലേക്ക് മാത്രമാണ് താരത്തെ ടീമിലെത്തിച്ചിരിക്കുന്നത്.




Next Story

RELATED STORIES

Share it