Football

നെയ്മറിന് ഹാട്രിക്ക്; റൊണാള്‍ഡോയുടെ റെക്കോഡ് മറികടന്നു

77 ഗോള്‍ നേടിയ ഇതിഹാസം പെലെ മാത്രമാണ് ഇനി നെയ്മറിന് മുന്നിലുള്ളത്.

നെയ്മറിന് ഹാട്രിക്ക്; റൊണാള്‍ഡോയുടെ റെക്കോഡ് മറികടന്നു
X



സാവോപോളോ: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന് ഹാട്രിക്ക്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ന് പെറുവിനെതിരേയാണ് നെയ്മറുടെ ഹാട്രിക്ക്.ഹാട്രിക്ക് മികവോടെ ബ്രസീല്‍ പെറുവിനെ 4-2ന് തോല്‍പ്പിച്ചു. റിച്ചാര്‍ലിസണ്‍ ആണ് ബ്രസീലിന്റെ നാലാം ഗോള്‍ നേടിയത്. ഹാട്രിക്ക് നേട്ടത്തോടെ നെയ്മറിന്റെ ബ്രസീലിനായുള്ള ഗോളുകളുടെ എണ്ണം 64 ആയി. മുന്‍ ഇതിഹാസ താരം ബ്രസീലിന്റെ റൊണാള്‍ഡോയുടെ 62 ഗോള്‍ എന്ന റെക്കോഡാണ് താരം തകര്‍ത്തത്. 77 ഗോള്‍ നേടിയ ഇതിഹാസം പെലെ മാത്രമാണ് ഇനി നെയ്മറിന് മുന്നിലുള്ളത്.




Next Story

RELATED STORIES

Share it