Football

ലോകകപ്പ് യോഗ്യത; ജര്‍മ്മനിക്കും ക്രൊയേഷ്യക്കും ജയം

2017ന് ശേഷം മുള്ളറുടെ ടീമിനായുള്ള ആദ്യ ഗോളാണ്.

ലോകകപ്പ് യോഗ്യത; ജര്‍മ്മനിക്കും ക്രൊയേഷ്യക്കും ജയം
X


ബെര്‍ലിന്‍: ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ജര്‍മ്മനിക്കും ക്രൊയേഷ്യക്കും തകര്‍പ്പന്‍ ജയം.ഗ്രൂപ്പ് ജെയില്‍ നടന്ന മല്‍സരത്തില്‍ റുമാനിയയെ 2-1നാണ് ജര്‍മ്മനി തകര്‍ത്തത്. ഗ്നബറി, തോമസ് മുള്ളര്‍ എന്നിവരാണ് ജര്‍മ്മനിക്കായി സ്‌കോര്‍ ചെയ്തത്. ഒമ്പതാം മിനിറ്റില്‍ ഹാഗിയിലൂടെ റുമാനിയ ലീഡെടുത്തിരുന്നു. തുടര്‍ന്ന് രണ്ടാം പകുതിയിലാണ് ജര്‍മ്മനി രണ്ട് ഗോള്‍ തിരിച്ചടിച്ചത്. 2017ന് ശേഷം മുള്ളറുടെ ടീമിനായുള്ള ആദ്യ ഗോളാണ്. ജയത്തോടെ ഗ്രൂപ്പില്‍ 18 പോയിന്റുമായി ജര്‍മ്മനി ഒന്നാമത് നില്‍ക്കുന്നു.


ഗ്രൂപ്പ് എച്ചില്‍ നടന്ന മല്‍സരത്തില്‍ ക്രൊയേഷ്യ സൈപ്രസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. ഗ്രൂപ്പില്‍ ക്രൊയേഷ്യ ഒന്നാമതാണ്. ഗ്രൂപ്പ് ഇയില്‍ ചെക്ക് റിപ്പബ്ലിക്കിനെ വെയ്ല്‍സ് 2-2 സമനിലയില്‍ കുരുക്കി. ഗ്രൂപ്പില്‍ ബെല്‍ജിയം ഒന്നാമതും ചെക്ക് രണ്ടാമതുമാണ്.




Next Story

RELATED STORIES

Share it