Football

ഖത്തര്‍ ലോകകപ്പ്; സാദിയോ മാനെയ്ക്ക് ആദ്യ മല്‍സരം നഷ്ടമാവും

എന്നാല്‍ ഖത്തറിനെതിരായ രണ്ടാം മല്‍സരത്തില്‍ താരം കളിച്ചേക്കുമെന്നും കോച്ച് അറിയിച്ചു.

ഖത്തര്‍ ലോകകപ്പ്; സാദിയോ മാനെയ്ക്ക് ആദ്യ മല്‍സരം നഷ്ടമാവും
X


റിയാദ്: സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെയ്ക്ക് ഖത്തര്‍ ലോകകപ്പിലെ ആദ്യ മല്‍സരം നഷ്ടമാവും. കരുത്തരായ നെതര്‍ലന്റസിനെതിരായ മല്‍സരത്തില്‍ മാനെ കളിക്കില്ലെന്ന് കോച്ച് അലിയോ സിസെ അറിയിച്ചു. ബയേണ്‍ മ്യുണിക്ക് താരമായ മാനെ പരിക്കില്‍ നിന്ന് മോചിതനായിട്ടില്ല. കാലിന് ശസ്ത്രക്രിയ ആവശ്യമില്ല. എന്നാല്‍ താരത്തിന് വിശ്രമം ആവശ്യമാണ്. നവംബര്‍ 21ന് നടക്കുന്ന മല്‍സരത്തില്‍ മാനെ ഇറങ്ങില്ല. എന്നാല്‍ ഖത്തറിനെതിരായ രണ്ടാം മല്‍സരത്തില്‍ താരം കളിച്ചേക്കുമെന്നും കോച്ച് അറിയിച്ചു.





Next Story

RELATED STORIES

Share it