Football

ലോകകപ്പ് യോഗ്യത; മെസ്സിയെ പിഎസ്ജി അര്‍ജന്റീനയ്ക്ക് നല്‍കും; സലായെ ഈജിപ്തിന് ലഭിക്കില്ല

പിഎസ്ജിക്കൊപ്പം പരിശീലനം നടത്തിയെങ്കിലും താരം ഇപ്പോള്‍ സ്‌പെയിനിലാണുള്ളത്.

ലോകകപ്പ് യോഗ്യത; മെസ്സിയെ പിഎസ്ജി അര്‍ജന്റീനയ്ക്ക് നല്‍കും; സലായെ ഈജിപ്തിന് ലഭിക്കില്ല
X


കെയ്‌റോ: അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യതമല്‍സരങ്ങള്‍ക്കായി സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ പിഎസ്ജി അര്‍ജന്റീനയക്കായി വിട്ടുനല്‍കും. ദേശീയ ടീമിനാണ് പ്രഥമ പരിഗണനയെന്നും ടീമിന്റെ എല്ലാ മല്‍സരത്തിനും വിട്ടുനല്‍കണമെന്നും താരത്തിന്റെ കരാറില്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ മെസ്സിയുടെ പിഎസ്ജിയ്ക്കായുള്ള അരങ്ങേറ്റം വീണ്ടും വൈകിയേക്കും. താരം ഇന്റര്‍നാഷണല്‍ ബ്രേക്കിന് ശേഷമായിരിക്കും ടീമിനൊപ്പം ചേരുക. പിഎസ്ജിക്കൊപ്പം പരിശീലനം നടത്തിയെങ്കിലും താരം ഇപ്പോള്‍ സ്‌പെയിനിലാണുള്ളത്. ഞായറാഴ്ച നടക്കുന്ന പിഎസ്ജിയുടെ മല്‍സരത്തില്‍ മെസ്സിയെ ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതിനിടെ സൂപ്പര്‍ താരം മുഹമ്മദ് സലായെ ഈജിപ്തിനായി നല്‍കില്ലെന്ന് ലിവര്‍പൂള്‍ വ്യക്തമാക്കി.




Next Story

RELATED STORIES

Share it