Football

വാറ്റ്‌ഫോഡ് താരം അഡ്രിയാന്‍ മരിയാപ്പയ്ക്ക് കൊവിഡ്-19

എന്നാല്‍ താരങ്ങളുടെ പേരു വിവരങ്ങള്‍ ക്ലബ്ബ് വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ അഡ്രിയാന്‍ തന്നെയാണ് രോഗ വിവരം വെളിപ്പെടുത്തിയത്.

വാറ്റ്‌ഫോഡ് താരം അഡ്രിയാന്‍ മരിയാപ്പയ്ക്ക് കൊവിഡ്-19
X

ലണ്ടന്‍: വാറ്റ്‌ഫോഡ് ഡിഫന്‍ഡര്‍ അഡ്രിയാന്‍ മരിയാപ്പയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗിലെ ആറ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ താരങ്ങളുടെ പേരു വിവരങ്ങള്‍ ക്ലബ്ബ് വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ അഡ്രിയാന്‍ തന്നെയാണ് രോഗ വിവരം വെളിപ്പെടുത്തിയത്. രോഗം കണ്ടെത്തിയ ആറു പേരില്‍ ഒരാള്‍ താനാണെന്ന് അഡ്രിയാന്‍ ടെലഗ്രാമില്‍ കുറിച്ചു. ആറ് പേരില്‍ രണ്ട് പേര്‍ വാറ്റ്‌ഫോഡ് സ്റ്റാഫുകളും ഒരാള്‍ ബേണ്‍ലിയുടെ അസിസ്റ്റന്റ് മാനേജരുമാണ്. ബാക്കിയുള്ള രണ്ട് പേരുടെ വിവരങ്ങള്‍ ക്ലബ്ബുകള്‍ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ തനിക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്നും ലോക്ക് ഡൗണിനെ തുടര്‍ന്ന് താന്‍ ഒരിക്കല്‍ പോലും പുറത്ത് പോയിട്ടില്ലെന്നും ജമ്മൈക്കന്‍ താരമായ അഡ്രിയാന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it