Football

പ്രീമിയര്‍ ലീഗ്: ടോട്ടന്‍ഹാമിന് തോല്‍വി, കാര്‍ഡിഫ് പുറത്താവല്‍ ഭീഷണിയില്‍

വെസ്റ്റ്ഹാം 0-1നാണ് ടോട്ടന്‍ഹാമിനെ തോല്‍പ്പിച്ചത്. ടോട്ടന്‍ഹാം ലീഗില്‍ മൂന്നാം സ്ഥാനത്താണ്.

പ്രീമിയര്‍ ലീഗ്: ടോട്ടന്‍ഹാമിന് തോല്‍വി, കാര്‍ഡിഫ് പുറത്താവല്‍ ഭീഷണിയില്‍
X

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം, വൂള്‍വ്‌സ് എന്നിവര്‍ ജയിച്ചുകയറിയപ്പോള്‍ ന്യൂകാസില്‍, ബേണ്‍ മൗത്ത്, എവേര്‍ട്ടണ്‍ എന്നിവര്‍ സമനില കൊണ്ട് തൃപ്തിപ്പെട്ടു. വെസ്റ്റ്ഹാം 0-1നാണ് ടോട്ടന്‍ഹാമിനെ തോല്‍പ്പിച്ചത്. ടോട്ടന്‍ഹാം ലീഗില്‍ മൂന്നാം സ്ഥാനത്താണ്.

വമ്പന്‍മാരെ വീഴ്ത്തുന്ന വോള്‍വ്‌സ് വാറ്റ്‌ഫോര്‍ഡിനെ 1-2നാണ് തോല്‍പ്പിച്ചത്. ബ്രൈറ്റണ്‍-ന്യൂകാസില്‍ മല്‍സരം 1-1 സമനിലയില്‍ പിരിഞ്ഞു. സൗത്ത്ഹാംടണ്‍-ബേണ്‍മൗത്ത് മല്‍സരം 3-3 സമനിലയില്‍ കലാശിച്ചു. മറ്റൊരു മല്‍സരത്തില്‍ ശക്തരായ എവര്‍ട്ടണിനെ ക്രിസ്റ്റല്‍പാലസ് ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടി. നേരത്തെ പുറത്തായ ഫുള്‍ഹാമിനോട് കാര്‍ഡിഫ് ഒരു ഗോളിന് തോറ്റു. തോല്‍വിയോടെ കാര്‍ഡിഫ് പുറത്താവല്‍ ഭീഷണിയിലായി. ഇന്ന് ജയം അനിവാര്യമായ മല്‍സരത്തിലാണ് പാലസിന്റെ തോല്‍വി.



Next Story

RELATED STORIES

Share it