Football

ഇതാണ് തിരിച്ചുവരവ്; ടോട്ടന്‍ഹാമിനെ തകര്‍ത്ത് ചുവപ്പ് ചെകുത്താന്‍മാര്‍

64ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അസിസ്റ്റില്‍ നിന്ന് എഡിസണ്‍ കവാനി യുനൈറ്റഡിന്റെ രണ്ടാം ഗോള്‍ നേടി.

ഇതാണ് തിരിച്ചുവരവ്; ടോട്ടന്‍ഹാമിനെ തകര്‍ത്ത് ചുവപ്പ് ചെകുത്താന്‍മാര്‍
X


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ജയമില്ലാത്ത നാല് മല്‍സരങ്ങള്‍ക്ക് ശേഷം സോള്‍ഷ്യറുടെ യുനൈറ്റഡ് വിജയവഴിയില്‍ തിരിച്ചെത്തി. ലീഗില്‍ ഏറെ നിര്‍ണ്ണായകമായ മല്‍സരത്തില്‍ ടോട്ടന്‍ഹാമിനെയാണവര്‍ മുക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു റോണോയും കൂട്ടരും ജയം വരിച്ചത്. 39ാം മിനിറ്റില്‍ ഒരു വോളി ഗോളിലൂടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്നെയാണ് അവര്‍ക്ക് ലീഡ് നല്‍കിയത്. പോര്‍ച്ചുഗല്ലിലെ സഹതാരം ബ്രൂണോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍.


64ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അസിസ്റ്റില്‍ നിന്ന് എഡിസണ്‍ കവാനി യുനൈറ്റഡിന്റെ രണ്ടാം ഗോള്‍ നേടി. മൂന്നാം ഗോള്‍ 86ാം മിനിറ്റില്‍ മാറ്റിക്കിന്റെ അസിസ്റ്റില്‍ നിന്ന് റാഷ്‌ഫോഡിന്റെ വകയാണ്. പന്ത് കൂടുതല്‍ സമയം കൈവച്ചത് യുനൈറ്റഡാണ്. നിരവധി അവസരങ്ങള്‍ ടോട്ടന്‍ഹാം സൃഷ്ടിച്ചെങ്കിലും ഭാഗ്യവും മികച്ച പ്രകടനവും ഇന്ന് യുനൈറ്റഡിന് സ്വന്തമായിരുന്നു. ജയത്തോടെ അവര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തെത്തി.




Next Story

RELATED STORIES

Share it