Football

ലാ ലിഗ; സാവിയുടെ ബാഴ്‌സ ഒരുങ്ങി തന്നെ; ടോപ് ത്രീയില്‍

84ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മെംഫിസ് ഡിപ്പേ വിജയഗോളും നേടി.

ലാ ലിഗ; സാവിയുടെ ബാഴ്‌സ ഒരുങ്ങി തന്നെ; ടോപ് ത്രീയില്‍
X


ക്യാംപ് നൗ: സ്പാനിഷ് ലീഗിലെ ബാഴ്‌സയുടെ സൂപ്പര്‍ ഫോം തുടരുന്നു. ഇന്ന് എല്‍ഷെയെ നേരിട്ട ബാഴ്‌സ 2-1ന്റെ ജയവുമായി ടോപ് ത്രീയിലെത്തി. 14ാം സ്ഥാനത്തുള്ള എല്‍ഷെ 44ാം മിനിറ്റില്‍ ലീഡെടുത്തിരുന്നു. സബ്‌സ്റ്റിറ്റിയൂട്ട് താരങ്ങളായി ഇറങ്ങിയ ടോറസും ഡിപ്പേയുമാണ് കറ്റാലന്‍സിനായി സ്‌കോര്‍ ചെയ്തത്. രണ്ടാം പകുതിയില്‍ ടോറസ് ബാഴ്‌സയുടെ സമനില ഗോള്‍ നേടി. 84ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മെംഫിസ് ഡിപ്പേ വിജയഗോളും നേടി.


മറ്റ് മല്‍സരങ്ങളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് റയല്‍ ബെറ്റിസിനെ 3-1നും കാഡിസ് റയോ വാല്‍ക്കാനോയെ എതിരില്ലാത്ത രണ്ട് ഗോളിനും പരാജയപ്പെടുത്തി. അത്‌ലറ്റിക്കോ ലീഗില്‍ നാലാം സ്ഥാനത്താണ്.




Next Story

RELATED STORIES

Share it