Football

ഒടുവില്‍ റൊണാള്‍ഡോ രക്ഷയ്‌ക്കെത്തി; യുവന്റസിന് ജയം

ലീഗില്‍ മൂന്നാം സ്ഥാനത്തേക്കാണ് യുവന്റസ് കുതിച്ചത്.

ഒടുവില്‍ റൊണാള്‍ഡോ രക്ഷയ്‌ക്കെത്തി; യുവന്റസിന് ജയം
X


ടൂറിന്‍: വിമര്‍ശകര്‍ക്ക് മറുപടിയുമായി ഉഡിനീസിനെതിരേ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഡബിള്‍. ഇറ്റാലിയന്‍ സീരി എയില്‍ നിര്‍ണ്ണായക മല്‍സരത്തിലാണ് റൊണാള്‍ഡോ യുവന്റസിന്റെ രക്ഷയ്‌ക്കെത്തിയത്. 2-1നാണ് ഉഡിനീസിനെതിരായ ജയം. 10ാം മിനിറ്റില്‍ മൊളീനയിലൂടെ ഉഡിനീസാണ് ലീഡ് നേടിയത്. 83ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് റൊണാള്‍ഡോ യുവന്റസിന്റെ സമനില ഗോള്‍ നേടി. തുടര്‍ന്ന് 89ാം മിനിറ്റില്‍ റാബിയോറ്റിന്റെ പാസ്സ് സ്വീകരിച്ച റൊണാള്‍ഡോ രണ്ടാം ഗോളും നേടി. ജയത്തോടെ യുവന്റസിന്റെ ചാംപ്യന്‍സ് ലീഗ് യോഗ്യത സജീവമായി. ലീഗില്‍ മൂന്നാം സ്ഥാനത്തേക്കാണ് യുവന്റസ് കുതിച്ചത്. അറ്റ്‌ലാന്റ സസുഓളയോട് സമനില വഴങ്ങിയതും നപ്പോളി കാഗ്ലിയാരിയോട് സമനില വഴങ്ങിയതും യുവന്റസിന്റെ മൂന്നിലേക്കുള്ള വഴി എളുപ്പമാക്കി.




Next Story

RELATED STORIES

Share it