Football

സെര്‍ജിയോ അഗ്വേറയ്ക്ക് പരിക്ക്

നേരത്തെ തന്നെ മുട്ടിന് ബുദ്ധിമുള്ളതിനാല്‍ കഴിഞ്ഞ ദിവസത്തെ പരിക്ക് താരത്തിന് ഗുരുതരമായി. ആദ്യപകുതിയില്‍ ഫൗളിനിടെയാണ് പരിക്കേറ്റത്.

സെര്‍ജിയോ അഗ്വേറയ്ക്ക് പരിക്ക്
X

ഇത്തിഹാദ്: മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്വേറയ്ക്ക് പരിക്ക്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍ലിക്കെതിരായ മല്‍സരത്തിനിടെയാണ് താരത്തിന്റെ മുട്ടിന് പരിക്കേറ്റത്. നേരത്തെ തന്നെ മുട്ടിന് ബുദ്ധിമുള്ളതിനാല്‍ കഴിഞ്ഞ ദിവസത്തെ പരിക്ക് താരത്തിന് ഗുരുതരമായി. ആദ്യപകുതിയില്‍ ഫൗളിനിടെയാണ് പരിക്കേറ്റത്.

രണ്ടുദിവസത്തിന് ശേഷം മാത്രമാണ് പരിക്കിന്റെ തീവ്രത വ്യക്തമാവൂ എന്ന് കോച്ച് പെപ്പ് ഗ്വാര്‍ഡിയോള അറിയിച്ചു. അടുത്ത ആഴ്ച ചെല്‍സിക്കെതിരേ സെര്‍ജിയോ കളിക്കില്ല. ചാംപ്യന്‍സ് ലീഗ് മല്‍സരവും താരത്തിന് നഷ്ടമാവും. സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ അഗ്വേറയ്ക്ക് നഷ്ടമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സീസണില്‍ മിന്നും ഫോമിലാണ് അര്‍ജന്റീനന്‍ സ്ട്രൈക്കര്‍.

Next Story

RELATED STORIES

Share it