Football

ജയിച്ചിട്ടും യുവന്റസ് അഞ്ചില്‍ തന്നെ; അടുത്ത മല്‍സരങ്ങള്‍ നിര്‍ണ്ണായകം

മൂന്നാമത് നില്‍ക്കുന്ന എസി മിലാന്‍ ടൊറീനോയെ എതിരില്ലാത്ത ഏഴ് ഗോളിന് തോല്‍പ്പിച്ച് വന്‍ ജയം നേടി.

ജയിച്ചിട്ടും യുവന്റസ് അഞ്ചില്‍ തന്നെ; അടുത്ത മല്‍സരങ്ങള്‍ നിര്‍ണ്ണായകം
X


ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയെങ്കിലും ചാംപ്യന്‍സ് ലീഗ് യോഗ്യത ലഭിക്കാന്‍ എനിയും കാത്തുനില്‍ക്കണം. യുവന്റസിനായി റൊണാള്‍ഡോ 100ാം ഗോള്‍ നേടിയ മല്‍സരത്തില്‍ ടീം അഞ്ചാം സ്ഥാനത്തു തന്നെയാണ് നില്‍ക്കുന്നത്. ഇന്ന് സസുഓളയെ നേരിട്ട യുവന്റസ് 3-1ന്റെ ജയം കരസ്ഥമാക്കി. റാബിയോട്ട്, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഡിബാല എന്നിവരാണ് യുവന്റസിന്റെ സ്‌കോര്‍മാര്‍. നാലാം സ്ഥാനത്ത് നില്‍ക്കുന്ന നപ്പോളിക്ക് 73 പോയിന്റാണുള്ളത്. മൂന്നാമത് നില്‍ക്കുന്ന എസി മിലാന്‍ ടൊറീനോയെ എതിരില്ലാത്ത ഏഴ് ഗോളിന് തോല്‍പ്പിച്ച് വന്‍ ജയം നേടി. രണ്ടാം സ്ഥാനത്തുള്ള അറ്റ്‌ലാന്റ ബെനവന്റോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. കിരീടം നേടിയ ഇന്റര്‍മിലാന്‍ റോമയെ 3-1നും തോല്‍പ്പിച്ചു.




Next Story

RELATED STORIES

Share it