Football

സാദിയോ മാനെയ്ക്ക് കൊവിഡ്-19

നേരത്തെ ലിവര്‍പൂളിന്റെ മറ്റൊരു താരമായ തിയാഗോ അല്‍ക്കാന്‍ട്രയ്ക്കും രോഗം കണ്ടെത്തിയിരുന്നു.

സാദിയോ മാനെയ്ക്ക് കൊവിഡ്-19
X



ആന്‍ഫീല്‍ഡ്: ലിവര്‍പൂള്‍ ഫോര്‍വേഡ് സെനഗലിന്റെ സാദിയോ മാനെയ്ക്ക് കൊവിഡ് -19. കഴിഞ്ഞ ദിവസമാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ലിവര്‍പൂളിന്റെ മറ്റൊരു താരമായ തിയാഗോ അല്‍ക്കാന്‍ട്രയ്ക്കും രോഗം കണ്ടെത്തിയിരുന്നു. 28 കാരനായ സാനെയ്ക്ക് ചെറിയ ലക്ഷണങ്ങളാണ് ഉള്ളതെന്ന് ക്ലബ്ബ് അറിയിച്ചു. താരം പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ക്ലബ്ബ് വ്യക്തമാക്കി. നാളെ ആസ്റ്റണ്‍ വില്ലയ്‌ക്കെതിരായ മല്‍സരത്തില്‍ താരം കളിക്കില്ല. 17 ന് എവര്‍ട്ടണിനെതിരേ നടക്കുന്ന മെഴ്‌സിസൈഡ് ഡെര്‍ബിയില്‍ സാനെ തിരിച്ചെത്തും. കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റില്‍ 10 പ്രീമിയര്‍ ലീഗ് താരങ്ങള്‍ക്കാണ് രോഗം കണ്ടെത്തിയത്.






Next Story

RELATED STORIES

Share it