Football

മാനെ ബെഞ്ചില്‍; പകരം മാത്തിസ് ഡെല്‍; നേടിയത് ബുണ്ടസാ ലീഗ് റെക്കോഡ്

ജര്‍മ്മന്‍ കപ്പിലും താരം ഗോള്‍ നേടി റെക്കോഡിട്ടിരുന്നു.

മാനെ ബെഞ്ചില്‍; പകരം മാത്തിസ് ഡെല്‍; നേടിയത് ബുണ്ടസാ ലീഗ് റെക്കോഡ്
X




ബെര്‍ലിന്‍: ബയേണിന്റെ ഈ സീസണിലെ വണ്ടര്‍കിഡാണ് മാത്തിസ് ഡെല്‍. ഫ്രഞ്ച് ഫോര്‍വേഡ് മാത്തിസിനെ ഈ സമ്മറിലാണ് ബയേണ്‍ സൈന്‍ ചെയ്തത്. 17കാരനായ താരം കഴിഞ്ഞ ദിവസം ചാംപ്യന്‍സ് ലീഗില്‍ അരങ്ങേറ്റം നടത്തി. അരങ്ങേറ്റ മല്‍സരത്തില്‍ ഗോള്‍ നേടികൊണ്ട് പുതിയ റെക്കോഡും മാത്തിസ് തന്റെ പേരിലാക്കി. ബുണ്ടസാ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍ എന്ന റെക്കോഡാണ് താരം കുറിച്ചത്. ബയേണിനായി ചാംപ്യന്‍സ് ലീഗില്‍ ഗോള്‍ സ്‌കോര്‍ ചെയ്യുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോഡും 17കാരന്‍ സ്വന്തമാക്കി. ജര്‍മ്മന്‍ കപ്പിലും താരം ഗോള്‍ നേടി റെക്കോഡിട്ടിരുന്നു.


സീനിയര്‍ താരവും പുതിയ സൈനിങുമായ സാദിയോ മാനെയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് കോച്ച് നഗ്ലസ്മാന്‍ 17കാരനെ ആദ്യ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്.




Next Story

RELATED STORIES

Share it