Football

സാദിയോ മാനെ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍

മികച്ച വനിതാ താരമായി നൈജീരിയയുടെ അസിസാത്ത് ഒഷോലയെ തിരഞ്ഞെടുത്തു.

സാദിയോ മാനെ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍
X


റബത്ത്: സെനഗലിന്റെ സൂപ്പര്‍ താരം സാദിയോ മാനെയെ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തു. കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്‌ബോള്‍(കാഫ്) മൊറോക്കോയുടെ തലസ്ഥാന നഗരിയായ റബത്തില്‍ നടന്ന ചടങ്ങിലാണ് മുന്‍ ലിവര്‍പൂള്‍ താരമായ മാനെയ്ക്ക് പുരസ്‌കാരം നല്‍കിയത്.സെനഗലിന്റെ മറ്റൊരു താരമായ എഡ്വാര്‍ഡോ മെന്‍ഡി(ചെല്‍സി),ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ്(ലിവര്‍പൂള്‍) എന്നിവരെ പിന്‍തള്ളിയാണ് 30കാരനായ ബയേണ്‍ മ്യുണിക്ക് താരത്തിന്റെ നേട്ടം. ഈ വര്‍ഷത്തെ ആഫ്രിക്കന്‍ കപ്പിനുള്ള ഫൈനലില്‍ ഈജിപ്തിനെതിരേ ടീമിന്റെ വിജയഗോള്‍ നേടിയത് മാനെയായിരുന്നു. കൊവിഡിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം പുരസ്‌കാര നിര്‍ണ്ണയം നടന്നിരുന്നില്ല.



മികച്ച വനിതാ താരമായി നൈജീരിയയുടെ അസിസാത്ത് ഒഷോലയെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായ അഞ്ചാം തവണയാണ് താരം ഈ പുരസ്‌കാരം നേടുന്നത്. ഒഷോലയുടെ മികവിലാണ് ബാഴ്‌സലോണ ഈ സീസണില്‍ സ്പാനിഷ് കിരീടവും കോപ്പാ ഡെല്‍ റേയും നേടിയത്.




Next Story

RELATED STORIES

Share it