Football

നെയ്മറുടെ 10ാം നമ്പറും റെക്കോഡ് തുകയും; മെസ്സിക്കായി പിഎസ്ജിയുടെ വമ്പന്‍ ഓഫര്‍

ഈ ജൂണോടെ മെസ്സിയുടെ ബാഴ്‌സയിലെ കരാര്‍ അവസാനിക്കും.

നെയ്മറുടെ 10ാം നമ്പറും റെക്കോഡ് തുകയും; മെസ്സിക്കായി പിഎസ്ജിയുടെ വമ്പന്‍ ഓഫര്‍
X

പാരിസ്: അടുത്ത സീസണോടെ ബാഴ്‌സലോണ വിടുമെന്ന പ്രഖ്യാപിച്ച സൂപ്പര്‍ താരം ലയണല്‍ മെസ്സിയ്ക്കായി പിഎസ്ജിയുടെ വമ്പന്‍ ഓഫര്‍. പിഎസ്ജിയിലെ സൂപ്പര്‍ താരം നെയ്മറുടെ 10ാം നമ്പറും റെക്കോഡ് തുകയുമാണ് മെസ്സിക്കായി മുന്നോട്ട് വച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ കരാറാണ് മെസ്സിയ്ക്കായി നല്‍കാന്‍ പിഎസ്ജി ഉദ്ദേശിക്കുന്നത്. ഫ്രഞ്ച് മാധ്യമങ്ങളാണ് കരാറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വിട്ടത്. ഈ ജൂണോടെ മെസ്സിയുടെ ബാഴ്‌സയിലെ കരാര്‍ അവസാനിക്കും. മെസ്സിയെ ബാഴ്‌സയില്‍ നിലനിര്‍ത്താനായി പ്രസിഡന്റ് ലപ്പോര്‍ട്ട വന്‍ ഓഫറുകള്‍ താരത്തിന് നല്‍കിയിട്ടുണ്ട്. കൂടാതെ മെസ്സിയുടെ ആവശ്യങ്ങള്‍ക്ക് പരിഗണന നല്‍കുമെന്നും ക്ലബ്ബ് അറിയിച്ചിരുന്നു. എന്നാല്‍ മെസ്സി കറ്റാലന്‍സിനായി അടുത്ത സീസണിലും തുടരുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.




Next Story

RELATED STORIES

Share it