Football

തിരിച്ചടിയേ തിരിച്ചടി; പോര്‍ച്ചുഗല്‍ ടീമില്‍ നിന്ന് പെപ്പെയും പുറത്തേക്ക്

പോര്‍ച്ചുഗല്‍ അണ്ടര്‍ 21 താരമായ ടിയാഗോ ജാലോയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരിച്ചടിയേ തിരിച്ചടി; പോര്‍ച്ചുഗല്‍ ടീമില്‍ നിന്ന് പെപ്പെയും പുറത്തേക്ക്
X


ലിസ്ബണ്‍: ഈ മാസം 24ന് ലോകകപ്പ് പ്ലേ ഓഫ് മല്‍സരത്തിനിറങ്ങുന്ന പോര്‍ച്ചുഗല്‍ ടീമിന് കനത്ത തിരിച്ചടി.ടീമിന്റെ പ്രതിരോധ താരം പെപ്പെ പുറത്തായി. കൊവിഡിനെ തുടര്‍ന്നാണ് പെപ്പെയെ സ്‌ക്വാഡില്‍ നിന്ന് പുറത്താക്കിയത്. 39 കാരനായ പെപ്പെ ടീമിന്റെ നെടുംതൂണാണ്. പെപ്പെ ഇല്ലാതെ കളിച്ച ഏഴ് മല്‍സരങ്ങളില്‍ മൂന്നില്‍ മാത്രമേ ടീമിന് ജയിക്കാനായുള്ളൂ. തുര്‍ക്കിയാണ് പോര്‍ച്ചുഗലിന്റെ പ്ലേ ഓഫിലെ എതിരാളി. നേരത്തെ പരിക്കിനെ തുടര്‍ന്ന് റൂബന്‍ ഡയസ്സിനെയും പുറത്താക്കിയിരുന്നു. പോര്‍ച്ചുഗല്‍ അണ്ടര്‍ 21 താരമായ ടിയാഗോ ജാലോയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ക്ലബ്ബുകളില്‍ കളിക്കുന്ന പോര്‍ച്ചുഗല്‍ താരങ്ങളെല്ലാം രാജ്യത്ത് തിരിച്ചെത്തിയിട്ടുണ്ട്. സൂപ്പര്‍ താരം റൊണാള്‍ഡോയും സഹതാരങ്ങളും പരിശീലനം തുടങ്ങി.




Next Story

RELATED STORIES

Share it