അയാക്‌സയ്‌ക്കെതിരേ റയലിന് ആശ്വാസ ജയം; ഡോട്ട്മുണ്ടിനെ ഞെട്ടിച്ച് ടോട്ടനം

യുവേഫാ ചാംപ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറിലെ ആദ്യ പാദമല്‍സരത്തില്‍ റയല്‍ മാഡ്രിഡിനും ടോട്ടനമിനും ജയം. ഡച്ച് വമ്പന്‍മാരായ അയാക്‌സയോട് കഷ്ടിച്ചാണ് മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് ജയിച്ചത്.

അയാക്‌സയ്‌ക്കെതിരേ റയലിന് ആശ്വാസ ജയം; ഡോട്ട്മുണ്ടിനെ ഞെട്ടിച്ച് ടോട്ടനം

ആംസ്റ്റര്‍ഡാം: യുവേഫാ ചാംപ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറിലെ ആദ്യ പാദമല്‍സരത്തില്‍ റയല്‍ മാഡ്രിഡിനും ടോട്ടനമിനും ജയം. ഡച്ച് വമ്പന്‍മാരായ അയാക്‌സയോട് കഷ്ടിച്ചാണ് മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് ജയിച്ചത്. 2-1നാണ് റയലിന്റെ ജയം. ആദ്യപകുതിയുടെ അവസാനം അയാക്‌സയാണ് മുന്നിലെത്തിയത്. എന്നാല്‍, ഈ ഗോള്‍ ഫൗളാണെന്ന് റഫറി വിധിക്കുകയായിരുന്നു.

ടഗ്ലിഫിക്കോയാണ് ഗോള്‍ നേടിയത്. എന്നാല്‍, ഇത് ഓഫ് സൈഡാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് 60 മിനിറ്റില്‍ കരീം ബെന്‍സെമ റയലിന്റെ ലീഡ് നേടി.വിനീഷ്യസ് ജൂനിയറിന്റെ പാസ് സുന്ദരമായ സ്‌ട്രൈക്കിലൂടെ ഗോളാക്കി. എന്നാല്‍, 75ാം മിനിറ്റില്‍ അയാക്‌സ മൊറോക്കന്‍ സൂപ്പര്‍ താരം ഹക്കീം സീയെച്ചിലൂടെ ഒപ്പമെത്തി. ഗോളിനായുള്ള അവസരങ്ങള്‍ സൃഷ്ടിച്ചത് കൂടുതലും അയാക്‌സയായിരുന്നു. റയലിന്റെ സ്ഥിരം പ്രകടനം ആംസ്റ്റര്‍ഡാമില്‍ കാണാന്‍ ആരാധകര്‍ക്ക് കഴിഞ്ഞില്ല. കിട്ടിയ അവസരങ്ങള്‍ ഗോളാക്കിയാണ് റയല്‍ ജയം കണ്ടെത്തിയത്. 87ാം മിനിറ്റിലാണ് റയലിന്റെ വിജയഗോള്‍ മാര്‍ക്കൊ അസെന്‍സിയോ നേടിയത്.

ജര്‍മ്മന്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബൊറൂസിയ ഡോട്ട്മുണ്ടിനെ ഇംഗ്ലിഷ്് ക്ലബ്ബ് ടോട്ടനം ആണ് 3-0ന് തോല്‍പ്പിച്ചത്. സണ്‍ ഹ്യൂങ് മിന്‍, വെര്‍ട്ടോഗന്‍, ഫെര്‍ണാണ്ടോ ലോറന്റെ എന്നിവരാണ് ടോട്ടനമിന്റെ ഗോള്‍ വേട്ടക്കാര്‍.

RELATED STORIES

Share it
Top