Latest News

പിണറായി വിജയന്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ധര്‍മ്മടം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിണറായി വിജയന്‍ നാളെ രാവിലെ 11 മണിക്ക് തലശ്ശേരി ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

പിണറായി വിജയന്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
X

കണ്ണൂര്‍: ധര്‍മ്മടത്ത് നിന്ന് മൂന്നാം തവണയും ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാര്‍ ഓഫീസിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. ഇത് ഏഴാം തവണയാണ് പിണറായി വിജയന്‍ ജനവിധി തേടുന്നത്. വൈകിട്ട് മമ്പുറത്ത് നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസികള്‍ മുഖ്യമന്ത്രിക്ക് കെട്ടിവയ്ക്കാനുള്ള പണം കൈമാറി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ബിനോയ് വിശ്വം, ശ്രേയസ് കുമാര്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it