Latest News

'സീറ്റിനായി താന്‍ ഇതുവരെ ഭിക്ഷാടനം നടത്തിയിട്ടില്ല'; കെ സുധാകരനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍

സീറ്റിനായി താന്‍ ഇതുവരെ ഭിക്ഷാടനം നടത്തിയിട്ടില്ല; കെ സുധാകരനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍
X

കോഴിക്കോട്: കണ്ണൂരിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കെ സുധാകരനെതിരെ കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് പാര്‍ട്ടിക്കുള്ളിലാണെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരപ്രകടനം നടത്തുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. താന്‍ സീറ്റിനായി ഇത്രയും കാലത്തിനിടെ ഭിക്ഷാടനം നടത്തിയിട്ടില്ല. ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറയേണ്ട സാഹചര്യമല്ല എന്ന് എനിക്കറിയാം. താന്‍ സീറ്റിനായി ആരോടും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. മല്‍സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണ് താന്‍ ഇതുവരെ മല്‍സരിച്ചിട്ടുള്ളത്, ഇന്ദിരാഗാന്ധി ആവശ്യപ്പെട്ടതുകൊണ്ടാണ് അന്ന് ചിറ്റൂരില്‍ മല്‍സരിച്ചത്. തുടര്‍ന്നുള്ള മല്‍സരങ്ങളും പാര്‍ട്ടിയുടെ തീരുമാനപ്രകാരമായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഇത്തവണത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ സാമുദായിക സമവാക്യങ്ങള്‍ പാലിച്ചോ എന്ന ചോദ്യത്തിന് തന്റെ കാലത്തുള്ള പട്ടികയില്‍ പാലിച്ചിരുന്നു എന്ന് അദ്ദേഹം മറുപടി നല്‍കി. സാമുദായിക സമവാക്യങ്ങള്‍ പാലിക്കുന്ന പട്ടികയുമായാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 56 പുതുമുഖങ്ങളെ അണിനിരത്താന്‍ സാധിച്ചു. എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കിയാണ് അന്ന് പട്ടിക തയ്യാറാക്കിയത്. അതില്‍ അഭിമാനമുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Next Story

RELATED STORIES

Share it