Sub Lead

കെ സുധാകരന് സീറ്റില്ല, എംപിമാര്‍ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; കണ്ണൂരും കോന്നിയിലും സ്ഥാനാര്‍ഥികളുമായി ഇന്ന് പട്ടികയിറങ്ങും

കെ സുധാകരന് സീറ്റില്ല, എംപിമാര്‍ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; കണ്ണൂരും കോന്നിയിലും സ്ഥാനാര്‍ഥികളുമായി ഇന്ന് പട്ടികയിറങ്ങും
X

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് കോണ്‍ഗ്രസില്‍ അന്തിമ തീരുമാനം. കെ സുധാകരനും അടൂര്‍ പ്രകാശിനും നിയമസഭയില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് അനുമതിയില്ല. കണ്ണൂരും കോന്നിയിലും സ്ഥാനാര്‍ഥികളുമായി ഇന്ന് പട്ടികയിറങ്ങും.

എംപിമാര്‍ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കടുത്ത നിലപാടെടുത്തതോടെ സുധാകരന്റെ സമ്മര്‍ദ്ദ തന്ത്രം പാളി. പെരുമ്പാവൂര്‍ സീറ്റുള്‍പ്പടെ ആറ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു.

കൊച്ചിയില്‍ മുഹമ്മദ് ഷിയാസ് മത്സരിക്കും. രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും. മുഴവന്‍ സ്ഥാനാര്‍ത്ഥികളേയും ഇന്ന് പ്രഖ്യാപിക്കുമെന്നും ടിക്കറ്റ് കിട്ടാത്തവരുടെ വിഷമം മാറ്റുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. തര്‍ക്ക സീറ്റുകളിലെ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ച വെളുപ്പിന് 2.15 നാണ് അവസാനിച്ചത്. എംപിമാര്‍ മത്സരിക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ചര്‍ച്ചക്ക് ശേഷം പ്രതികരിച്ചു.

തര്‍ക്കമുള്ള മണ്ഡലങ്ങളിലേക്ക് ആരെയും തീരുമാനിച്ചിട്ടില്ലെന്നും നാലഞ്ച് സീറ്റില്‍ ചര്‍ച്ച തുടരുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ബാക്കി സീറ്റുകളില്‍ തീരുമാനമായി. ഈ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ എഐസിസി പ്രഖ്യാപിക്കുമെന്നും. നല്ല സ്ഥാനാര്‍ത്ഥികളെയാണ് തീരുമാനിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് രാവിലെ വരുമെന്നും അദ്ദേഹം പ്രതികരിച്ചു.

Next Story

RELATED STORIES

Share it