Football

മാഡ്രിഡ് ഡെര്‍ബി റയലിന്; വന്‍ ലീഡുമായി ലാ ലിഗയില്‍ തലപ്പത്ത്

ബെന്‍സിമയുടെ ഈ സീസണിലെ 13ാം ഗോളാണ് ഇന്ന് നേടിയത്.

മാഡ്രിഡ് ഡെര്‍ബി റയലിന്; വന്‍ ലീഡുമായി ലാ ലിഗയില്‍ തലപ്പത്ത്
X





മാഡ്രിഡ്; സ്പാനിഷ് ലീഗിലെ മാഡ്രിഡ് ഡെര്‍ബി റയലിന് സ്വന്തം. അത്‌ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയല്‍ വീഴ്ത്തിയത്. കരീം ബെന്‍സിമ, അസന്‍സിയോ എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍. സ്പാനിഷ് ലീഗിലെ ബെന്‍സിമയുടെ ഈ സീസണിലെ 13ാം ഗോളാണ് ഇന്ന് നേടിയത്. 2021ല്‍ ഇതുവരെ താരം 36 ഗോളുകള്‍ അക്കൗണ്ടിലാക്കിയിട്ടുണ്ട്. റയലിന്റെ ഇന്നത്തെ രണ്ട് ഗോളിനും വഴിയൊരുക്കിയത് ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറാണ്. ലീഗിലെ തുടര്‍ച്ചയായ റയലിന്റെ 10ാം ജയമാണ്. ജയത്തോടെ ഒന്നാം സ്ഥാനത്തെ ലീഡ് എട്ട് പോയിന്റായി വര്‍ദ്ധിപ്പിച്ചു. സെവിയ്യയാണ് ലീഗില്‍ രണ്ടാം സ്ഥാനത്തുള്ളത്.




Next Story

RELATED STORIES

Share it