Football

സ്പാനിഷ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്

നാല് പ്രധാനപ്പെട്ട ലീഗിലും കിരീടം നേടുന്ന കോച്ച് എന്ന റെക്കോഡ് ആന്‍സിലോട്ടിക്ക് സ്വന്തമായി.

സ്പാനിഷ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്
X


മാഡ്രിഡ്: സ്പാനിഷ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന് സ്വന്തം. എസ്പാനിയോളിനെതിരേ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത നാല് ഗോളിന്റെ ജയവുമായി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് റയലിന്റെ നേട്ടം. രണ്ടാം സ്ഥാനത്തുള്ള സെവിയ്യയേക്കാള്‍ 17 പോയിന്റിന്റെ ലീഡിലാണ് റയല്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചത്. റയലിന്റെ 35ാം സ്പാനിഷ് ലീഗ് കിരീടമാണ്. കോച്ച് കാര്‍ലോ ആന്‍സിലോട്ടി കിരീട നേട്ടത്തോടെ മറ്റൊരു റെക്കോഡും സ്വന്തമാക്കി. യൂറോപ്പിലെ നാല് പ്രധാനപ്പെട്ട ലീഗിലും കിരീടം നേടുന്ന കോച്ച് എന്ന റെക്കോഡ് ആന്‍സിലോട്ടിക്ക് സ്വന്തമായി.




Next Story

RELATED STORIES

Share it