Football

സ്പാനിഷ് ലീഗ്; 12 പോയിന്റ് ലീഡില്‍ റയല്‍ ഒന്നില്‍; അത്‌ലറ്റിക്കോയെ മല്ലോര്‍ക്ക അട്ടിമറിച്ചു

ബാഴ്‌സലോണ റെലഗേഷന്‍ സോണിലുള്ള ലെവന്റേയെ നേരിടും.

സ്പാനിഷ് ലീഗ്; 12 പോയിന്റ് ലീഡില്‍ റയല്‍ ഒന്നില്‍; അത്‌ലറ്റിക്കോയെ മല്ലോര്‍ക്ക അട്ടിമറിച്ചു
X


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍മാഡ്രിഡ് ഒന്നാം സ്ഥാനത്തെ ലീഡ് 12 പോയിന്റാക്കി ഉയര്‍ത്തി. ഇന്ന് ഗെറ്റാഫയെ നേരിട്ട റയല്‍ എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയം നേടി. സീസണിലെ ആദ്യ ഗോള്‍ നേടി കാസിമറോയും വാസ്‌ക്വസുമാണ് റയലിനായി തിളങ്ങി. വിനീഷ്യസ് ജൂനിയറും റൊഡ്രിഗോയുമാണ് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കിയത്.


ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ 17ാം സ്ഥാനത്ത് റെലഗേഷന്‍ ഭീഷണിയില്‍ നില്‍ക്കുന്ന മല്ലോര്‍ക്ക നാലാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. തോല്‍വി അത്‌ലറ്റിക്കോയുടെ ടോപ് ഫോര്‍ പ്രതീക്ഷകള്‍ക്ക് വിള്ളല്‍ ആയി. അഞ്ചാം സ്ഥാനത്തുള്ള റയല്‍ ബെറ്റിസ് കാഡിസിനെ 2-1ന് പരാജയപ്പെടുത്തി. ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ഉള്ള വിയ്യാറയല്‍-അത്‌ലറ്റിക്കോ ബില്‍ബാവോ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.


നാളെ നടക്കുന്ന മല്‍സരത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണ റെലഗേഷന്‍ സോണിലുള്ള ലെവന്റേയെ നേരിടും.




Next Story

RELATED STORIES

Share it