Football

ചാംപ്യന്‍സ് ലീഗില്‍ ചെല്‍സിക്ക് ഇന്ന് ജീവന്‍മരണപോരാട്ടം; ആധിപത്യം തുടരാന്‍ റയല്‍

രാത്രി 12.30നാണ് മല്‍സരം.

ചാംപ്യന്‍സ് ലീഗില്‍ ചെല്‍സിക്ക് ഇന്ന് ജീവന്‍മരണപോരാട്ടം; ആധിപത്യം തുടരാന്‍ റയല്‍
X


സാന്റിയാഗോ ബെര്‍ണാബ്യു: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദത്തില്‍ ഇന്ന് ചെല്‍സിയും റയല്‍ മാഡ്രിഡും വീണ്ടും നേര്‍ക്കുനേര്‍. ചെല്‍സിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തില്‍ റയല്‍ മാഡ്രിഡ് 3-1ന്റെ ജയം കരസ്ഥമാക്കിയിരുന്നു. ഇന്ന് റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോയിലാണ് മല്‍സരം. രാത്രി 12.30നാണ് മല്‍സരം.ആദ്യപാദത്തില്‍ കരീം ബെന്‍സിമയുടെ ഹാട്രിക്ക് ഗോളിലാണ് റയല്‍ തകര്‍പ്പന്‍ ലീഡ് കരസ്ഥമാക്കിയത്. ഇന്നും ബെന്‍സിമ തന്നെയാണ് ടീമിന്റെ തുരുപ്പ് ചീട്ട്.ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ അവസാന മല്‍സരത്തില്‍ സ്താംപ്ടണിനെ എതിരില്ലാത്ത ആറ് ഗോളിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ചെല്‍സി വരുന്നത്.റയലിനെ സാന്റിയാഗോയില്‍ മറികടക്കുമെന്നാണ് കോച്ച് തോമസ് ടുഷേല്‍ വ്യക്തമാക്കിയത്.


ഇന്ന് നടക്കുന്ന മറ്റൊരു ക്വാര്‍ട്ടര്‍ രണ്ടാംപാദത്തില്‍ ബയേണ്‍ മ്യുണിക്ക് സ്പാനിഷ് ക്ലബ്ബ് വിയ്യാറയലിനെ നേരിടും. മാഡ്രിഡില്‍ നടന്ന ആദ്യ പാദത്തില്‍ വിയ്യാറയല്‍ ഒരു ഗോളിന് ജയിച്ചിരുന്നു. ഇന്ന് ബയേണിന്റെ ഹോം ഗ്രൗണ്ടിലാണ് മല്‍സരം.




Next Story

RELATED STORIES

Share it