Football

സ്പാനിഷ് ലീഗ്; റയല്‍ മാഡ്രിഡിന് ഞെട്ടല്‍; ഇത്തിരികുഞ്ഞന്‍മാരോട് തോല്‍വി

എട്ട് പോയിന്റിന്റെ ലീഡുമായി റയലാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

സ്പാനിഷ് ലീഗ്; റയല്‍ മാഡ്രിഡിന് ഞെട്ടല്‍; ഇത്തിരികുഞ്ഞന്‍മാരോട് തോല്‍വി
X


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി. ലീഗില്‍ 16ാം സ്ഥാനത്തുള്ള ഗെറ്റഫെയാണ് എതിരില്ലാത്ത ഒരു ഗോളിന് റയലിനെ വീഴ്ത്തിയത്. മല്‍സരത്തിന്റെ ഒമ്പതാം മിനിറ്റിലാണ് ഗെറ്റഫെയുടെ ഗോള്‍ പിറന്നത്. എനിസ് ഉനാലാണ് ഗോള്‍ നേടിയത്. തുടര്‍ന്ന് ഒരു സമനില ഗോള്‍ നേടാന്‍ റയലിനായില്ല. എട്ട് പോയിന്റിന്റെ ലീഡുമായി റയലാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.




Next Story

RELATED STORIES

Share it