Football

റയല്‍ മാഡ്രിഡിന്റെ ഹസാര്‍ഡിനും കസിമിറോയ്ക്കും കൊവിഡ്-19

മികച്ച ഫോമിലുള്ള ഇരു താരങ്ങളുടെ നഷ്ടം റയലിന് തിരിച്ചടിയാവും.

റയല്‍ മാഡ്രിഡിന്റെ ഹസാര്‍ഡിനും കസിമിറോയ്ക്കും കൊവിഡ്-19
X


മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരങ്ങളായ ബെല്‍ജിയത്തിന്റെ ഈഡന്‍ ഹസാര്‍ഡിനും ബ്രസീലിന്റെ കസിമിറോയ്ക്കും കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡ് താരങ്ങള്‍ക്ക് നടത്തിയ കൊവിഡ് ടെസ്റ്റിന് ശേഷമാണ് ഇരുവര്‍ക്കും രോഗം കണ്ടെത്തിയത്. റയലിന്റെ മറ്റൊരു ബ്രസീലിയന്‍ ഡിഫന്‍ഡറായ എഡര്‍ മിലിറ്റോയ്ക്കും കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ഈ മാസം 15ന് നടക്കുന്ന അന്താരാഷ്ട്ര സൗഹൃദമല്‍സരത്തിനുള്ള ബെല്‍ജിയം ടീമിലെ അംഗമാണ് 29 കാരനായ ഹസാര്‍ഡ്. ഇതോടെ താരത്തിന് മല്‍സരം നഷ്ടമാവും. കൂടാതെ നാളെ റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗില്‍ വലന്‍സിയക്കെതിരേ കളിക്കുന്നുണ്ട്. മികച്ച ഫോമിലുള്ള ഇരു താരങ്ങളുടെ നഷ്ടം റയലിന് തിരിച്ചടിയാവും. ഇരും താരങ്ങളും സ്വയം നിരീക്ഷണത്തിലാണെന്നും ആരോഗ്യവാന്‍മാരാണെന്നും റയല്‍ മാഡ്രിഡ് അറിയിച്ചു.






Next Story

RELATED STORIES

Share it