സ്പാനിഷ് ലീഗില്‍ റയല്‍ വീണ്ടും ഒന്നില്‍

അല്‍വസ് മികച്ച കളിയാണ് പുറത്തെടുത്തത്. ആദ്യപകുതി ഗോള്‍ വിരസമായിരുന്നു.

സ്പാനിഷ് ലീഗില്‍ റയല്‍ വീണ്ടും ഒന്നില്‍

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഇന്ന് നടന്ന വാശിയേറിയ പോരാട്ടത്തില്‍ കോച്ച് സിദാന്റെ റയല്‍ മാഡ്രിഡ് 2-1ന് അല്‍വസിനെ തോല്‍പ്പിച്ചു. അല്‍വസ് മികച്ച കളിയാണ് പുറത്തെടുത്തത്. ആദ്യപകുതി ഗോള്‍ വിരസമായിരുന്നു. എന്നാല്‍, റയല്‍ മാഡ്രിഡിന്റെ മികവ് രണ്ടാം പകുതിയോടെ അവര്‍ പുറത്തെടുക്കുകയായിരുന്നു. റാമോസാണ് (52) റയലിന്റെ ആദ്യഗോള്‍ നേടിയത്.

തുടര്‍ന്ന് പെനാല്‍റ്റിയിലൂടെ പെരെസ് 69ാം മിനിറ്റില്‍ അല്‍വസിന് സമനില സമ്മാനിച്ചു. തുടര്‍ന്ന് നാല് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ കാര്‍വജാലിലൂടെ റയല്‍ വിജയഗോള്‍ നേടുകയായിരുന്നു. ഇന്ന് റയല്‍ ഒന്നില്‍ തുടരുമെങ്കിലും നാളെ ബാഴ്‌സ അത്‌ലറ്റിക്കോ മാഡ്രിഡിനെ തോല്‍പ്പിക്കുകയെങ്കില്‍ ബാഴ്‌സയ്ക്ക് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിക്കാം.

RELATED STORIES

Share it
Top