Football

ചാംപ്യന്‍സ് ലീഗ്; യുവന്റസ് വിയ്യാറയലിനെതിരേ; ചെല്‍സിയും ഇന്നിറങ്ങും

ആദ്യപാദത്തില്‍ ചെല്‍സി എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചിരുന്നു.

ചാംപ്യന്‍സ് ലീഗ്; യുവന്റസ് വിയ്യാറയലിനെതിരേ; ചെല്‍സിയും ഇന്നിറങ്ങും
X


അലിയന്‍സ് സ്‌റ്റേഡിയം: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇറ്റാലിയന്‍ ശക്തികളായ യുവന്റസും സ്പാനിഷ് പ്രമുഖരായ വിയ്യാറയലും ഇന്നിറങ്ങുന്നു. യുവന്റസിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മല്‍സരം രാത്രി 1.30നാണ്. ആദ്യപാദം 1-1 സമനിലയില്‍ അവസാനിച്ചിരുന്നു. ആദ്യ പാദത്തില്‍ പരിക്കിനെ തുടര്‍ന്ന് കളിക്കാതിരുന്ന പൗളോ ഡിബാല, ജിഓര്‍ജ്ജിനോ ചില്ലിനി, ഫെഡറിക്കോ ബെര്‍ണാഡ്ഷി എന്നിവരെല്ലാം ഇന്ന് യുവന്റസ് സ്‌ക്വാഡില്‍ തിരിച്ചെത്തും.


മറ്റൊരു പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ഫ്രഞ്ച് ക്ലബ്ബ് ലില്ലെയ്‌ക്കെതിരേ ചെല്‍സി ഇറങ്ങും. ആദ്യപാദത്തില്‍ ചെല്‍സി എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചിരുന്നു. ലില്ലെയുടെ ഹോം ഗ്രൗണ്ടില്‍ രാത്രി 1.30നാണ് മല്‍സരം.




Next Story

RELATED STORIES

Share it