Football

വമ്പന്‍മാര്‍ ഇറങ്ങിയിട്ടും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് നിരാശ; വീണ്ടും തോല്‍വി

ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ബ്രൂണോ ഫെര്‍ണാണ്ടസ് നഷ്ടപ്പെടുത്തിയത് ചെകുത്താന്‍മാര്‍ക്ക് അടുത്ത ഷോക്കും നല്‍കി.

വമ്പന്‍മാര്‍ ഇറങ്ങിയിട്ടും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് നിരാശ; വീണ്ടും തോല്‍വി
X



ഓള്‍ഡ്ട്രാഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസറ്റര്‍ യുനൈറ്റഡിന് തോല്‍വി. ഹോം ഗ്രൗണ്ടില്‍ ആസ്റ്റണ്‍ വില്ലയ്‌ക്കെതിരേ ഒരു ഗോളിനാണ് തോല്‍വി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ബ്രൂണോ ഫെര്‍ണാണ്ടസ്, ഹാരി മഗ്വിയര്‍, മാര്‍ട്ടിന്‍സ്, ഡി ഹിയ, വാറ്റ്കിന്‍സ് എന്നിവരടങ്ങുന്ന വന്‍ താരനിര ഉണ്ടായിട്ടും യുനൈറ്റഡിന് ഇന്ന് രക്ഷയില്ലായിരുന്നു.


ആദ്യപകുതിയില്‍ ലൂക്ക് ഷോയും രണ്ടാം പകുതിയില്‍ മഗ്വയറും പുറത്തായത് യുനൈറ്റഡിന് തിരിച്ചടിയായി. രണ്ടാം പകുതിയില്‍ വില്ലയാണ് മുന്നിട്ട് നിന്നത്. യുനൈറ്റഡിന് കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. 88ാം മിനിറ്റില്‍ ഹോസണ്‍ ആണ് യുനൈറ്റഡിന്റെ നെഞ്ചുപിളര്‍ക്കുന്ന ഗോള്‍ നേടിയത്. തുടര്‍ന്ന് ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ബ്രൂണോ ഫെര്‍ണാണ്ടസ് നഷ്ടപ്പെടുത്തിയത് ചെകുത്താന്‍മാര്‍ക്ക് അടുത്ത ഷോക്കും നല്‍കി.


പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ മല്‍സരത്തില്‍ യുനൈറ്റഡ് വെസ്റ്റഹാമിനോട് തോറ്റിരുന്നു. രണ്ട് ദിവസം മുമ്പ് ലീഗ് കപ്പില്‍ നിന്നും വെസ്റ്റ്ഹാമിനോട് തോറ്റ് യുനൈറ്റഡ് പുറത്തായിരുന്നു.ചാംപ്യന്‍സ് ലീഗിലെ ആദ്യമല്‍സരത്തില്‍ യങ്‌ബോയിസിനോടും യുനൈറ്റഡ് തോല്‍വി വഴങ്ങിയിരുന്നു.




Next Story

RELATED STORIES

Share it