Football

പ്രീമിയര്‍ ലീഗ്; ചെല്‍സിയെ തകര്‍ത്തെറിഞ്ഞ് ബ്രന്റ്‌ഫോഡ്; സിറ്റി വീണ്ടും ഒന്നില്‍

ചെല്‍സിയുടെ ഏക ഗോള്‍ റൂഡിഗറിന്റെ വകയായിരുന്നു.

പ്രീമിയര്‍ ലീഗ്; ചെല്‍സിയെ തകര്‍ത്തെറിഞ്ഞ് ബ്രന്റ്‌ഫോഡ്; സിറ്റി വീണ്ടും ഒന്നില്‍
X


സ്റ്റാംഫോഡ് ബ്രിഡ്ജ്: അന്താരാഷ്ട്ര ബ്രേക്കിന് ശേഷം ഇന്ന് വീണ്ടും ആരംഭിച്ച ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് വമ്പന്‍ തോല്‍വി. 14ാം സ്ഥാനത്തുള്ള ബ്രന്റ്‌ഫോഡ് ആണ് ചെല്‍സിയെ 4-1 പരാജയപ്പെടുത്തിയത്. ബ്രന്റ്‌ഫോഡിനായി ഡെന്‍മാര്‍ക്കിന്റെ ക്രിസ്റ്റിയാന്‍ എറിക്‌സണ്‍, വിസാ ജാനല്‍റ്റ്(ഡബിള്‍) എന്നിവര്‍ സ്‌കോര്‍ ചെയ്തു.മൂന്നാം സ്ഥാനത്തുള്ള ചെല്‍സിയുടെ ഏക ഗോള്‍ റൂഡിഗറിന്റെ വകയായിരുന്നു.


മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി എതിരിലാത്ത രണ്ട് ഗോളിന് ബേണ്‍ലിയെ പരാജയപ്പെടുത്തി. കെവിന്‍ ഡി ബ്രൂണി, ഗുണ്‍ഡോങ് എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍. ജയത്തോടെ സിറ്റി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഒരു പോയിന്റ് വ്യത്യാസത്തില്‍ ലിവര്‍പൂളാണ് രണ്ടാം സ്ഥാനത്ത്.

മറ്റൊരു മല്‍സരത്തില്‍ റെലഗേഷന്‍ ഭീഷണിയിലുള്ള വാറ്റ്‌ഫോഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് ലിവര്‍പൂള്‍ പരാജയപ്പെടുത്തി. പോര്‍ച്ചുഗലിനായി മിന്നും ഫോമില്‍ കളിക്കുന്ന ഡീഗോ ജോട്ട, ബ്രസീലിന്റെ ഫാബിനോ എന്നിവരാണ് ചെമ്പടയ്ക്കായി സ്‌കോര്‍ ചെയ്തത്.






Next Story

RELATED STORIES

Share it