Football

ലാ ലിഗ; ഡബിളുമായി ഒബമായങ്; വലന്‍സിയയെ നാണംകെടുത്തി ബാഴ്‌സ

23, 38 മിനിറ്റുകളിലായിരുന്ന ഒബമായങ്ങിന്റെ ഗോളുകള്‍.

ലാ ലിഗ; ഡബിളുമായി ഒബമായങ്; വലന്‍സിയയെ നാണംകെടുത്തി ബാഴ്‌സ
X


ക്യാംപ് നൗ; കോച്ച് സാവിയുടെ കണക്ക് കൂട്ടലുകള്‍ തെറ്റിയില്ല. ജനുവരി ട്രാന്‍സ്ഫറില്‍ ആഴ്‌സണലില്‍ നിന്നും വാങ്ങിയ ഗബോണ്‍ താരം ഒബമായങിന്റെ ഇരട്ട ഗോള്‍ നേട്ടത്തില്‍ കറ്റാലന്‍സ് വലന്‍സിയെ തറപ്പറ്റിച്ചു. ഒന്നിനെതിരേ നാല് ഗോളിനാണ് കറ്റാലന്‍സിന്റെ ജയം. ജയത്തോടെ ബാഴ്‌സ അത്‌ലറ്റിക്കോ മാഡ്രിഡിനെ മറികടന്ന് ലീഗില്‍ ടോപ് ഫോറിലേക്ക് കുതിച്ചു. 23, 38 മിനിറ്റുകളിലായിരുന്ന ഒബമായങ്ങിന്റെ ഗോളുകള്‍. ഡി ജോങ്, ഗോണ്‍സാലസ് ലോപ്‌സ് എന്നിവരാണ് മറ്റ് ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. ആല്‍ബാ, ഡെംബലേ, പെസ് ഗവിറാ എന്നിവരും ഗോളുകള്‍ക്ക് വഴിയൊരുക്കി.




Next Story

RELATED STORIES

Share it