Football

പോഗ്‌ബെ ഫ്രഞ്ച് സ്‌ക്വാഡില്‍ നിന്ന് പുറത്ത്; യുനൈറ്റഡിനും തിരിച്ചടി

ഇതോടെ ശനിയാഴ്ച കസാഖിസ്താനെതിരായ മല്‍സരവും 16ന് ഫിന്‍ലാന്റിനെതിരായ മല്‍സരവും പോഗ്‌ബെക്ക് നഷ്ടമാകും.

പോഗ്‌ബെ ഫ്രഞ്ച് സ്‌ക്വാഡില്‍ നിന്ന് പുറത്ത്; യുനൈറ്റഡിനും തിരിച്ചടി
X


പാരിസ്: ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ഫ്രാന്‍സ് സ്‌ക്വാഡില്‍ നിന്ന് യുനൈറ്റഡ് താരം പോള്‍ പോഗ്‌ബെ പുറത്ത്. പരിശീലനത്തിനിടെ താരത്തിന്റെ തുടയ്ക്ക് പരിക്കേറ്റതാണ് തിരിച്ചടിയായത്. ഇതോടെ ശനിയാഴ്ച കസാഖിസ്താനെതിരായ മല്‍സരവും 16ന് ഫിന്‍ലാന്റിനെതിരായ മല്‍സരവും പോഗ്‌ബെക്ക് നഷ്ടമാകും. ലോകകപ്പ് യോഗ്യതയ്ക്കായി ഫ്രാന്‍സിന് ഒരു ജയം കൂടിയാണ് വേണ്ടത്. അതിനിടെ പോഗ്‌ബെയുടെ പരിക്ക് കാര്യമായി ബാധിക്കുക മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയാണ്. ക്ലബ്ബിന്റെ നിരവധി താരങ്ങള്‍ ഇതിനോടകം പരിക്കിന്റെ പിടിയിലാണ്. ഫ്രാന്‍സിന്റെ യുനൈറ്റഡ് താരം റാഫേല്‍ വരാനെയും സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടില്ല. വരാനെയെയും പരിക്ക് ബാധിച്ചിട്ടുണ്ട്. കൂടാതെ എഡിസണ്‍ കവാനി, ലൂക്ക് ഷോ എന്നിവരും പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്താണ്. യുനൈറ്റഡാവട്ടെ പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്താണുള്ളത്.




Next Story

RELATED STORIES

Share it