Football

നെയ്മറും എംബാപ്പെയും തിളങ്ങി; ഫ്രാന്‍സില്‍ പിഎസ്ജിക്ക് ലീഡ്

കിലിയന്‍ എംബാപ്പെയും നെയ്മറും ഫോമിലേക്കുയര്‍ന്ന മല്‍സരത്തില്‍ പിഎസ്ജി നാന്റീസിനെതിരേ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.

നെയ്മറും എംബാപ്പെയും തിളങ്ങി; ഫ്രാന്‍സില്‍ പിഎസ്ജിക്ക് ലീഡ്
X

പാരിസ്: ഫ്രഞ്ച് ലീഗില്‍ നാന്റീസിനെതിരേ പിഎസ്ജിക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് പിഎസ്ജിയുടെ ജയം. കിലിയന്‍ എംബാപ്പെയും നെയ്മറും ഫോമിലേക്കുയര്‍ന്ന മല്‍സരത്തില്‍ പിഎസ്ജി നാന്റീസിനെതിരേ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 52ാം മിനിറ്റില്‍ എംബാപ്പെയാണ് പിഎസ്ജിയുടെ ആദ്യ ഗോള്‍ നേടിയത്. ഡി മരിയ നല്‍കിയ ക്രോസിലൂടെയാണ് എംബാപ്പെയുടെ ഗോള്‍. തുടര്‍ന്ന് 85ാം മിനിറ്റില്‍ നെയ്മര്‍ പിഎസ്ജിയുടെ രണ്ടാം ഗോളും നേടി. മാര്‍സിലെ താരം മൗറോ ഇക്കാര്‍ഡിയെ വീഴ്ത്തിയതിന് പിഎസ്ജിക്ക് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് നെയ്മറുടെ ഗോള്‍. ജയത്തോടെ പിഎസ്ജി ലീഗില്‍ 36 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള മാര്‍സിലെയ്ക്ക് 31 പോയിന്റാണുള്ളത്. പിഎസ്ജിയുടെ അടുത്ത മല്‍സരം ശനിയാഴ്ച മാര്‍സിലെയ്‌ക്കെതിരേയാണ്.

Next Story

RELATED STORIES

Share it