Football

ലോകകപ്പ് യോഗ്യത; അര്‍ജന്റീനന്‍ ടീമില്‍ ഡിബാല ഇല്ല; മെസ്സി കളിക്കും

മല്‍സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേക്ഷണമില്ല.

ലോകകപ്പ് യോഗ്യത; അര്‍ജന്റീനന്‍ ടീമില്‍ ഡിബാല ഇല്ല; മെസ്സി കളിക്കും
X



ബ്യൂണസ് ഐറിസ്: വെള്ളിയാഴ്ച രാവിലെ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ലാറ്റിന്‍ അമേരിക്കന്‍ യോഗ്യത റൗണ്ടില്‍ അര്‍ജന്റീന പരാഗ്വെയെ നേരിടും. പരാഗ്വെയ്‌ക്കെതിരായ സാധ്യതാ ഇലവനെ കഴിഞ്ഞ ദിവസം കോച്ച് സ്‌കലോണി പ്രഖ്യാപിച്ചു. തുടര്‍ച്ചയായ 22 ജയങ്ങളുമായാണ് അര്‍ജന്റീന ഇറങ്ങുന്നത്. കോപ്പാ അമേരിക്കന്‍ ചാംപ്യന്‍മാര്‍ ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനത്താണ്.


സൂപ്പര്‍ താരം ലയണല്‍ മെസ്സി, ഡി മരിയ, പരഡെസ് എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം നേടിയിട്ടുണ്ട്. പരിക്കേറ്റ യുവന്റസ് താരം ഡിബാല, റിവര്‍ പ്ലേറ്റ് താരം ഡേവിഡ് മാര്‍ട്ടിന്‍സ്, ബ്ലാസ് റിവറോസ് എന്നിവര്‍ ടീമില്‍ ഇടം നേടിയിട്ടില്ല. സാധ്യതാ ഇലവന്‍: എമിലിയാനോ മാര്‍ട്ടിന്‍സ്, മാര്‍ക്കോസ് അക്യുന, നിക്കോളസ് ഓട്ടമെന്റി, ക്രിസ്റ്റിയാന്‍ റൊമേരോ, ഗോണ്‍സാലോ മോണ്ടിയാല്‍, ലിയനാര്‍ഡോ പരഡെസ്, റൊഡ്രിഗോ ഡി പോള്‍, ജിയോവാനി ലോ സെല്‍സോ, ലയണല്‍ മെസ്സി, എയ്ഞ്ചല്‍ ഡി മരിയ, ലൗട്ടേരോ മാര്‍ട്ടിന്‍സ്.മല്‍സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേക്ഷണമില്ല.









Next Story

RELATED STORIES

Share it