Football

നെയ്മര്‍ പിഎസ്ജി വിടും; ഏജന്റ് ചെല്‍സിയുമായി ചര്‍ച്ച തുടരുന്നു

താരത്തിന്റെ പഴയ ക്ലബ്ബ് സാന്റോസും ട്രാന്‍സ്ഫര്‍ വിപണിയില്‍ സജീവമായുണ്ട്.

നെയ്മര്‍ പിഎസ്ജി വിടും; ഏജന്റ് ചെല്‍സിയുമായി ചര്‍ച്ച തുടരുന്നു
X


പാരിസ്: പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ ചെല്‍സിയുമായി അടുക്കുന്നു. താരത്തിന്റെ ഏജന്റ് ചെല്‍സിയുമായി നിരന്തരം ബന്ധപ്പെടുന്നതായി ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ മറ്റ് മൂന്ന് ക്ലബ്ബുകള്‍ നെയ്മറിനായി രംഗത്തുണ്ട്. എന്നാല്‍ പുതിയ ഉടമസ്ഥതിയിലുള്ള ചെല്‍സി ലോക ക്ലബ്ബ് ഫുട്‌ബോളില്‍ വരും കാലങ്ങളില്‍ ഒന്നാമതുണ്ടാവുമെന്ന കണക്കുകൂട്ടലാണ് നെയ്മറുടെ ഏജന്റ് ചെല്‍സിയോട് അടുക്കുന്നതിന് പിന്നില്‍. 30കാരനായ നെയ്മര്‍ ഇത്തവണ ചെല്‍സിയുമായി കരാറിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. താരത്തെ വില്‍ക്കാന്‍ തയ്യാറാണെന്ന് പിഎസ്ജിയും നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നെയ്മര്‍ പുതിയ ക്ലബ്ബ് തേടുന്നത്. താരത്തിന്റെ പഴയ ക്ലബ്ബ് സാന്റോസും ട്രാന്‍സ്ഫര്‍ വിപണിയില്‍ സജീവമായുണ്ട്.




Next Story

RELATED STORIES

Share it