Football

നെയ്മര്‍ 2025 വരെ പിഎസ്ജിയില്‍ തുടരും

2017ലാണ് താരം ബാഴ്‌സ വിട്ട് പാരിസിലെത്തിയത്.

നെയ്മര്‍ 2025 വരെ പിഎസ്ജിയില്‍ തുടരും
X

പാരിസ്: ബ്രസീല്‍ ഫോര്‍വേഡ് നെയ്മര്‍ ജൂനിയര്‍ പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കി. 2025 ജൂണ്‍ 30 വരെയാണ് പുതിയ കരാര്‍.2017ലാണ് താരം ബാഴ്‌സ വിട്ട് പാരിസിലെത്തിയത്. രണ്ട് വര്‍ഷം മുമ്പ് പിഎസ്ജി വിടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നെയ്മര്‍ പിഎസ്ജിയില്‍ തുടരുകയാണെന്ന് അറിയിച്ചു. താന്‍ ഏറ്റവും കൂടുതല്‍ സന്തോഷവാനായിരിക്കുന്നത് പിഎസ്ജിയിലാണെന്ന് 29കാരനായ നെയ്മര്‍ അറിയിച്ചു. ഒരു മനുഷ്യന്‍, വ്യക്തി, മികച്ച താരം എന്നീ നിലകളിലുള്ള വളര്‍ച്ചയെല്ലാം പിഎസ്ജിയില്‍ നിന്നാണ് ഉണ്ടായത്. സന്തോഷത്തോടെയാണ് കരാറില്‍ ഒപ്പുവയ്ക്കുന്നതെന്നും നെയ്മര്‍ അറിയിച്ചു.




Next Story

RELATED STORIES

Share it