Football

ഫ്രഞ്ച് ലീഗ് വണ്‍; പിഎസ്ജിക്ക് സമനില; കാത്തിരിക്കണം

രണ്ടാമതുള്ള പിഎസ്ജിക്ക് 76പോയിന്റും ഒന്നാമതുള്ള ലില്ലെയ്ക്ക് 79 പോയിന്റുമാണുള്ളത് .

ഫ്രഞ്ച് ലീഗ് വണ്‍; പിഎസ്ജിക്ക് സമനില; കാത്തിരിക്കണം
X


പാരിസ്; ഫ്രഞ്ച് ലീഗ് വണ്ണില്‍ ജയിച്ച് ഒന്നാം സ്ഥാനത്ത് കയറാനുള്ള അത് നിര്‍ണ്ണായകമായ അവസരം കളഞ്ഞ് കുളിച്ച് പിഎസ്ജി.ഇന്ന് റെനീസിനെ നേരിട്ട പിഎസ്ജി 1-1 സമനിലയിലാണ് മല്‍സരം അവസാനിപ്പിച്ചത്. പിഎസ്ജിയുമായുള്ള കരാര്‍ നീട്ടിയ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറുടെ പെനാല്‍റ്റിയിലൂടെയാണ് മല്‍സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. എന്നാല്‍ 70ാം മിനിറ്റില്‍ ഗുരാസിയിലൂടെ റെനീസ് സമനില പിടിച്ചു. കളിയില്‍ മികച്ച് നിന്നെങ്കിലും തുടര്‍ന്ന്് ലീഡെടുക്കാന്‍ പിഎസ്ജിക്കായില്ല. രണ്ടാമതുള്ള പിഎസ്ജിക്ക് 76പോയിന്റും ഒന്നാമതുള്ള ലില്ലെയ്ക്ക് 79 പോയിന്റുമാണുള്ളത് . 87ാം മിനിറ്റില്‍ പിഎസ്ജി താരം കിംബാപ്പെയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചു.ലീഗില്‍ രണ്ട് മല്‍സരങ്ങളാണ് ശേഷിക്കുന്നത്.




Next Story

RELATED STORIES

Share it