ക്വാറന്റൈന് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നെയ്മര്‍
നെയ്മര്‍ ക്വാറന്റൈന് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് താരത്തിന്റെ വക്താവ് അറിയിച്ചു. പാരിസില്‍ നിന്നും ബ്രസീലിലെത്തിയ നെയ്മര്‍ ക്വാറന്റൈനില്‍ തന്നെയാണ്.
സാവോ പോളോ: ക്വാറന്റൈന് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. പിഎസ്ജിയുടെ സൂപ്പര്‍ താരം നെയ്മര്‍ റിയോ ഡി ജനീറോയിലെ തന്റെ വസതിയിലിരിക്കെയാണ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത്. ഇതിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
ക്വാറന്റൈനിലുള്ള നെയ്മര്‍ സുഹൃത്തുക്കളുമൊത്ത് ബീച്ച് വോളി കളിക്കുന്ന ദൃശ്യമാണ് വിവാദം തിരികൊളുത്തിയത്. താരം തന്നെയാണ് വീഡിയോ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ നെയ്മര്‍ ക്വാറന്റൈന് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് താരത്തിന്റെ വക്താവ് അറിയിച്ചു. പാരിസില്‍ നിന്നും ബ്രസീലിലെത്തിയ നെയ്മര്‍ ക്വാറന്റൈനില്‍ തന്നെയാണ്. അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചാണ് ബീച്ച് വോളി കളിക്കുന്നത്. താരത്തിന്റെ കൂടെ പാരിസില്‍ നിന്നെത്തിയ സുഹൃത്തുക്കളോടൊപ്പമാണ് കളിക്കുന്നത്. അവരും ക്വാറന്റൈനിലാണ്. 14 ദിവസം സുഹൃത്തുക്കള്‍ നെയ്മറുടെ വീട്ടില്‍ തന്നെയാണ് ക്വാറന്റൈന് ആചരിക്കുന്നത്. ഫിറ്റ്നെസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം പരിശീലനം നടത്തുന്നത്. നെയ്മര്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളെയോ സഹോദരിയെയോ കണ്ടിട്ടില്ലെന്നും ഇവര്‍ നെയ്മറുമായി ബന്ധപ്പെടുന്നില്ലെന്നും വക്താവ് അറിയിച്ചു.
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT