Football

ബാഴ്‌സാ റിട്ടേണ്‍സ്; ഇരട്ട ഗോളുമായി മെസ്സി; കിരീട പോര് മുറുകുന്നു

ബാഴ്‌സയുടെ അടുത്ത മല്‍സരം ശനിയാഴ്ച ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേയാണ്.

ബാഴ്‌സാ റിട്ടേണ്‍സ്; ഇരട്ട ഗോളുമായി മെസ്സി; കിരീട പോര് മുറുകുന്നു
X


ക്യാപ് നൗ: സ്പാനിഷ് ലീഗിലെ നിര്‍ണ്ണായക മല്‍സരത്തില്‍ വന്‍ ജയവുമായി ബാഴ്‌സലോണ. വലന്‍സിയക്കെതിരേ 3-2ന്റെ ജയമാണ് ബാഴ്‌സ നേടിയത്. ജയത്തോടെ ബാഴ്‌സ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിനൊപ്പമെത്തി. ആദ്യപകുതിയില്‍ ഇരുടീമും മികച്ച കളി പുറത്തെടുത്തിട്ടും ഗോള്‍ പിറന്നില്ല. 50ാം മിനിറ്റില്‍ ഗബ്രിയേലിലൂടെ വലന്‍സിയ ലീഡ് നേടി. എന്നാല്‍ ഏഴ് മിനിറ്റിനുള്ള ലയണല്‍ മെസ്സി ബാഴ്‌സയുടെ സമനില ഗോള്‍ നേടി. ഇതിനിടെ താരത്തിന് ലഭിച്ച പെനാല്‍റ്റി പാഴായി പോയിരുന്നു. 63ാം മിനിറ്റില്‍ ഗ്രീസ്മാന്‍ ബാഴ്‌സയുടെ രണ്ടാം ഗോളും നേടി ലീഡെടുത്തു. ഫോമിലായ ബാഴ്‌സയ്ക്കായി 69ാം മിനിറ്റില്‍ മെസ്സി തന്റെ രണ്ടാം ഗോളും നേടി. ജയമുറപ്പിച്ച ബാഴ്‌സയെ ഞെട്ടിച്ചു കൊണ്ട് സൊളര്‍ 83ാം മിനിറ്റില്‍ വലന്‍സിയയുടെ രണ്ടാം ഗോള്‍ നേടി. തുടര്‍ന്ന് വലന്‍സിയ പ്രതിരോധത്തെ പിടിച്ചുകെട്ടി ബാഴ്‌സ ജയം സ്വന്തമാക്കി. ബാഴ്‌സയുടെ അടുത്ത മല്‍സരം ശനിയാഴ്ച ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേയാണ്.




Next Story

RELATED STORIES

Share it