Football

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; യുനൈറ്റഡ് ന്യൂകാസിലിനോട് സമനില വഴങ്ങി

തുടര്‍ന്ന് റൊണാള്‍ഡോയെ പിന്‍വലിച്ച് റാഷ്‌ഫോഡിനെ ഇറക്കുകയായിരുന്നു.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; യുനൈറ്റഡ് ന്യൂകാസിലിനോട് സമനില വഴങ്ങി
X


മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സമനില. ന്യുകാസില്‍ യുനൈറ്റഡിനോട് ഗോള്‍ രഹിത സമനിലയാണ് മാഞ്ചസ്റ്റര്‍ വഴങ്ങിയത്. എല്ലാതരത്തിലും മാഞ്ചസ്റ്റര്‍ മുന്നിട്ട് നിന്നെങ്കിലും ഗോള്‍ മാത്രം അന്യം നില്‍ക്കുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കോച്ച് എറിക് ടെന്‍ ഹാഗ് ആദ്യ ഇലവനില്‍ ഇറക്കി. രണ്ട് അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും പോര്‍ച്ചുഗ്രീസ് താരത്തിന് സ്‌കോര്‍ ചെയ്യാനായില്ല. തുടര്‍ന്ന് റൊണാള്‍ഡോയെ പിന്‍വലിച്ച് റാഷ്‌ഫോഡിനെ ഇറക്കുകയായിരുന്നു. ലീഗില്‍ ഇരുടീമും അഞ്ചും ആറും സ്ഥാനത്താണുള്ളത്.




Next Story

RELATED STORIES

Share it