Football

ഓള്‍ഡ് ട്രാഫോഡില്‍ ഇന്ന് യുനൈറ്റഡിനും ലിവര്‍പൂളിനും അഭിമാനപോരാട്ടം

ലിവര്‍പൂളിന്റെ പുത്തന്‍ താരം ഡാര്‍വിന്‍ ന്യുനസിന് മൂന്ന് മല്‍സരത്തില്‍ വിലക്കാണ്.

ഓള്‍ഡ് ട്രാഫോഡില്‍ ഇന്ന് യുനൈറ്റഡിനും ലിവര്‍പൂളിനും അഭിമാനപോരാട്ടം
X




ഓള്‍ഡ്ട്രാഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ക്ലാസ്സിക്ക് പോരാട്ടം. സീസണിലെ ആദ്യ ജയത്തിനായി മാഞ്ചസ്റ്റര്‍ യുനൈറ്റഡും ലിവര്‍പൂളും ആണ് ഇന്ന് ഏറ്റുമുട്ടുന്നത്. ഓള്‍ഡ് ട്രാഫോഡില്‍ ഇന്ന് രാത്രി 12.30നാണ് മല്‍സരം. സീസണില്‍ കളിച്ച രണ്ട് മല്‍സരത്തിലും തോല്‍വിയേറ്റ യുനൈറ്റഡ് ലീഗില്‍ 19ാം സ്ഥാനത്താണ്. ലിവര്‍പൂള്‍ ആകട്ടെ രണ്ട് മല്‍സരത്തിലും സമനില വഴങ്ങിയാണ് വരുന്നത്.ഇരുവര്‍ക്കും ഇന്ന് അഭിമാനപോരാട്ടമാണ്.ജയം മാത്രമാണ് ഇരുകൂട്ടരുടെയും ലക്ഷ്യം.


എറിക് ടെന്‍ ഹാഗിന് കീഴില്‍ വരുന്ന യുനൈറ്റഡ്് വളരെ മോശം ഫോമിലാണ്. ഇന്നത്തെ ഇലവനില്‍ നിന്ന് റൊണാള്‍ഡോയെയും റാഷ്‌ഫോഡിനെയും മാറ്റുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.


ലിവര്‍പൂളിന്റെ പുത്തന്‍ താരം ഡാര്‍വിന്‍ ന്യുനസിന് മൂന്ന് മല്‍സരത്തില്‍ വിലക്കാണ്. ഫിര്‍മിനോ ടീമില്‍ ഇടം നേടുമ്പോള്‍ ഡോഗോ ജോട്ടാ, ജോല്‍ മാറ്റിപ്പ് എന്നിവര്‍ ടീമിന് പുറത്താണ്. മുഹമ്മദ് സലാഹ് കളിച്ചേക്കും. ജയിച്ചാല്‍ 16ാം സ്ഥാനത്തുള്ള ലിവര്‍പൂളിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പിന്തള്ളാം.




Next Story

RELATED STORIES

Share it