Football

എഫ് എ കപ്പ്; യുനൈറ്റഡ് ഇന്നിറങ്ങും; ചെകുത്താന്‍മാര്‍ക്ക് ബലപരീക്ഷണം

ഇന്ന് തോറ്റ് എഫ് എ കപ്പില്‍ നിന്ന് പുറത്തായാല്‍ യുനൈറ്റഡിന് അത് മറ്റൊരു നാണക്കേട് കൂടിയാവും

എഫ് എ കപ്പ്; യുനൈറ്റഡ് ഇന്നിറങ്ങും; ചെകുത്താന്‍മാര്‍ക്ക് ബലപരീക്ഷണം
X


മാഞ്ചസ്റ്റര്‍: എഫ് എ കപ്പില്‍ ഇന്ന് മൂന്നാം റൗണ്ട് മല്‍സരങ്ങള്‍ക്കായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇറങ്ങും. ആസ്റ്റണ്‍ വില്ലയാണ് യുനൈറ്റഡിന്റെ എതിരാളികള്‍. രാത്രി 1.30നാണ് മല്‍സരം. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ അവസാന മല്‍സരത്തില്‍ വോള്‍വ്‌സിനോട് പരാജയപ്പെട്ട യുനൈറ്റഡിന് ഇന്ന് നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടം കൂടിയാണ്. ഇന്ന് തോറ്റ് എഫ് എ കപ്പില്‍ നിന്ന് പുറത്തായാല്‍ യുനൈറ്റഡിന് അത് മറ്റൊരു നാണക്കേട് കൂടിയാവും. പുതിയ കോച്ച് റാഗ്നിക്കിന് കീഴില്‍ മെച്ചപ്പെടാന്‍ യുനൈറ്റഡിന് ഇതുവരെ ആയിട്ടില്ല. പ്രീമിയര്‍ ലീഗില്‍ അവസാന രണ്ട് മല്‍സരങ്ങള്‍ തോറ്റ ആസ്റ്റണ്‍ വില്ല ഫോമിന്റെ കാര്യത്തില്‍ യുനൈറ്റഡിനേക്കാള്‍ മുന്നില്ലാണ്. പോള്‍ പോഗ്‌ബെ, അന്റോണിയോ മാര്‍ഷ്യല്‍ എന്നിവര്‍ ഇന്ന് ടീമിനൊപ്പം ഉണ്ടാവില്ല.




Next Story

RELATED STORIES

Share it