Football

കൊവിഡ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ നാളെത്തെ മല്‍സരം മാറ്റിയേക്കും

എന്നാല്‍ യുനൈറ്റഡിനെതിരേ കളിക്കാന്‍ ടീം ഒരുക്കമാണെന്ന് ബ്രന്റ്‌ഫോഡ് അറിയിച്ചു.

കൊവിഡ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ നാളെത്തെ മല്‍സരം മാറ്റിയേക്കും
X


മാഞ്ചസ്റ്റര്‍; മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്യാംപില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ നാളെ ബ്രന്റ്‌ഫോഡിനെതിരായ മല്‍സരം മാറ്റിയേക്കും.കഴിഞ്ഞ ദിവസമാണ് ക്യംപില്‍ രോഗം കണ്ടെത്തിയത്.തുടര്‍ന്ന് പരിശീലന സെഷന്‍ ഒഴിവാക്കിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് നോര്‍വിച്ച് സിറ്റിക്കെതിരേ ഇറങ്ങിയ യുനൈറ്റഡിലെ ടീമിലെ ചില താരങ്ങള്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇന്ന് ഔട്ട്‌ഡോര്‍ ട്രെയിനിങ് നടത്തുന്നതിന് മുമ്പ് എല്ലാ താരങ്ങള്‍ക്കും പരിശോധന നടത്തിയിരുന്നു. എല്ലാവരുടെയും ഫലം നെഗറ്റീവാണ്. എന്നാല്‍ മുന്‍കരുതലിന്റെ ഭാഗമായി മല്‍സരം നീട്ടണമെന്നാണ ചില യുനൈറ്റഡ് താരങ്ങളുടെ നിബന്ധന. എന്നാല്‍ യുനൈറ്റഡിനെതിരേ കളിക്കാന്‍ ടീം ഒരുക്കമാണെന്ന് ബ്രന്റ്‌ഫോഡ് അറിയിച്ചു.


Next Story

RELATED STORIES

Share it