- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രക്ഷകനായി റൊണാള്‍ഡോ; ചാംപ്യന്‍സ് ലീഗില്‍ അറ്റ്‌ലാന്റയ്‌ക്കെതിരേ യുനൈറ്റഡിന് ജയം
ലൂക്ക് ഷോയുടെ അസിസ്റ്റില്‍ നിന്നും റൊണാള്‍ഡോ നേടിയ ഗോളാണ് ചെകുത്താന്‍മാര്‍ക്ക് ഇന്ന് രക്ഷയായത്.

ആന്‍ഫീല്‍ഡ്: അറ്റ്‌ലാന്റയ്‌ക്കെതിരേ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തിരിച്ച് വരുമെന്ന വാക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പാലിച്ചു. ചാംപ്യന്‍സ് ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ 3-2ന് യുനൈറ്റഡ് അവരെ മറികടന്നു. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ഇറ്റാലിയന്‍ ക്ലബ്ബിനെ രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് യുനൈറ്റഡ് വീഴ്ത്തിയത്. 81ാം മിനിറ്റില്‍ ലൂക്ക് ഷോയുടെ അസിസ്റ്റില്‍ നിന്നും റൊണാള്‍ഡോ നേടിയ ഗോളാണ് ചെകുത്താന്‍മാര്‍ക്ക് ഇന്ന് രക്ഷയായത്. ഹെഡറിലൂടെയായിരുന്നു താരത്തിന്റെ ഗോള്‍.
അറ്റ്‌ലാന്റയുടെ രണ്ട് ഗോളും ആദ്യത്തെ 30 മിനിറ്റിനുള്ളിലായിരുന്നു. യുനൈറ്റഡിന്റെ ആദ്യ ഗോള്‍ 53ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നിന്നും റാഷ്‌ഫോഡിന്റെ വകയായിരുന്നു. രണ്ടാം ഗോള്‍ 75ാം മിനിറ്റില്‍ കവാനിയുടെ അസിസ്റ്റില്‍ നിന്നും മാഗ്വിയറിന്റെ വകയാണ്. ജയത്തോടെ യുനൈറ്റഡ് ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്തെത്തി. അറ്റ്‌ലാന്റ രണ്ടാമത് നില്‍ക്കുന്നു. ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ വിയ്യാറയല്‍ യങ് ബോയിസിനെ 4-1ന് പരാജയപ്പെടുത്തി.












