Football

എറിക് ടെന്‍ ഹാഗ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കോച്ചായി വരുന്നു

2017മുതല്‍ ടെന്‍ ഹാഗാണ് അയാക്‌സിനെ പരിശീലിപ്പിക്കുന്നത്.

എറിക് ടെന്‍ ഹാഗ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കോച്ചായി വരുന്നു
X


മാഞ്ചസ്റ്റര്‍: ഡച്ച് ക്ലബ്ബ് അയാക്‌സിന്റെ എക്കാലത്തെയും മികച്ച കോച്ചായ എറിക് ടെന്‍ ഹാഗ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പുതിയ കോച്ചായി വരുന്നു. നിലവിലെ കോച്ച് റാള്‍ഫ് റാഗ്നിക്കിനെ താല്‍ക്കാലികമായാണ് യുനൈറ്റഡ് നിലനിര്‍ത്തിയത്. കൂടാതെ നിലവില്‍ പ്രീമിയര്‍ ലീഗില്‍ ടോപ് ഫോര്‍ യോഗ്യത വരെ യുനൈറ്റഡിന് തുലാസിലാണ്. ടെന്‍ ഹാഗുമായി യുനൈറ്റഡിന്റെ ചര്‍ച്ച അവസാന ഘട്ടത്തിലാണ്. റാഗ്നിക്ക് ഈ സീസണ്‍ പൂര്‍ത്തിയാക്കുമോ എന്ന കാര്യത്തിലും സംശയമാണ്. 2017മുതല്‍ ടെന്‍ ഹാഗാണ് അയാക്‌സിനെ പരിശീലിപ്പിക്കുന്നത്. മുന്‍ ഡച്ച് താരം കൂടിയായ ടെന്‍ ഹാഗിന് റെക്കോഡ് തുകയാണ് യുനൈറ്റഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്.




Next Story

RELATED STORIES

Share it