Football

റിവര്‍പ്ലേറ്റിന്റെ ജൂലിയന്‍ അല്‍വാരസിനെ നോട്ടമിട്ട് ചുവപ്പ് ചെകുത്താന്‍മാര്‍

21കാരനായ താരം ഈ സീസണില്‍ മിന്നും ഫോമിലാണ്.

റിവര്‍പ്ലേറ്റിന്റെ ജൂലിയന്‍ അല്‍വാരസിനെ നോട്ടമിട്ട് ചുവപ്പ് ചെകുത്താന്‍മാര്‍
X

മാഞ്ചസ്റ്റര്‍: അര്‍ജന്റീനന്‍ താരം ജൂലിയന്‍ അല്‍വാരസിനെ ഈ സീസണില്‍ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ശ്രമം. അര്‍ജന്റീനന്‍ ക്ലബ്ബ് റിവര്‍പ്ലേറ്റിന്റെ താരമാണ് അല്‍വാരസ്. 21കാരനായ താരം ഈ സീസണില്‍ മിന്നും ഫോമിലാണ്. യുനൈറ്റഡിന് പുറമെ റയല്‍, അത്‌ലറ്റിക്കോ മാഡ്രിഡ്, ബാഴ്‌സലോണ, എ സി മിലാന്‍, യുവന്റസ്, ബയേണ്‍ എന്നീ ക്ലബ്ബുകള്‍ക്കും താരത്തിനായി താല്‍പ്പര്യമുണ്ട്.യുറോപ്പിലെ വമ്പന്‍ ക്ലബ്ബില്‍ കളിച്ച് അര്‍ജന്റീനന്‍ ലോകകപ്പ് ടീമില്‍ ഇടം നേടാനാണ് അല്‍വാരസിന്റെ മോഹം. യുനൈറ്റഡ് ഓഫര്‍ താരം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.




Next Story

RELATED STORIES

Share it