Football

പ്രീമിയര്‍ ലീഗ്; അവസാന സ്ഥാനക്കാരോട് സമനില പിടിച്ച് ചെകുത്താന്‍മാര്‍; കസിമറോയ്ക്ക് റെഡ് കാര്‍ഡ്

പ്രീമിയര്‍ ലീഗ്; അവസാന സ്ഥാനക്കാരോട് സമനില പിടിച്ച് ചെകുത്താന്‍മാര്‍; കസിമറോയ്ക്ക് റെഡ് കാര്‍ഡ്
X


ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഞെട്ടിക്കുന്ന സമനില. അവസാന സ്ഥാനക്കാരായ സതാംപ്ടണിനോട് ഗോള്‍ രഹിത സമനിലയാണ് ടീം വഴങ്ങിയത്. തോല്‍വിയേക്കാള്‍ ആഘാതമായത് 34ാം മിനിറ്റില്‍ യുനൈറ്റഡ് താരം കസിമറോയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതാണ്. അര്‍ജന്റീനയുടെ സതാംപ്ടണ്‍ താരം കാര്‍ലോസ് അല്‍ക്കാരസിനെ ടാക്കിള്‍ ചെയ്തതിനാണ് കസിമറോയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത്.ഈ സീസണിലെ താരത്തിന്റെ രണ്ടാം ചുവപ്പ് കാര്‍ഡാണ്. നാല് മല്‍സരങ്ങളില്‍ നിന്നാണ് കസിമറോയ്ക്ക് വിലക്ക് ലഭിക്കുക.10പേരായി കളിച്ച സമനില പിടിച്ച ടീമിനെ കോച്ച് അഭിനന്ദിച്ചു.


ലീഗില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ആഴ്‌സണല്‍ ഫുള്‍ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ബാഴ്‌സലോണ ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ദ്ധിപ്പിച്ചു.





Next Story

RELATED STORIES

Share it