Football

മാനം കാക്കാന്‍ യുനൈറ്റഡ് ഇന്നിറങ്ങും; ഗോള്‍വല നിറയ്ക്കാന്‍ ലിവര്‍പൂളും

മല്‍സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യും.

മാനം കാക്കാന്‍ യുനൈറ്റഡ് ഇന്നിറങ്ങും; ഗോള്‍വല നിറയ്ക്കാന്‍ ലിവര്‍പൂളും
X


മാഞ്ച്‌സറ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്ററിന് ഇന്ന് ബലപരീക്ഷണം. ലീഗില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഇന്ന് ടോട്ടന്‍ഹാമിനെതിരേ ഇറങ്ങും.ലീഗില്‍ യുനൈറ്റഡ് ഏഴാം സ്ഥാനത്തും സ്പര്‍സ് ആറാം സ്ഥാനത്തുമാണ്. മഗ്വയര്‍, റൊണാള്‍ഡോ, ഫ്രെഡ്, മക്ടോമിനെ, ബ്രൂണോ എന്നിവരുടെ ഫോമാണ് യുനൈറ്റഡിന് ആശങ്ക. ആദ്യപകുതിയില്‍ മികവ് പുറത്തെടുക്കാത്ത ഏത് വന്‍ താരത്തെയും പിന്‍വലിക്കുമെന്ന് കോച്ച് സോള്‍ഷ്യര്‍ അറിയിച്ചു. ലീഗില്‍ ടോട്ടന്‍ഹാം മികച്ച ഫോമിലാണ്.


മറ്റൊരു മല്‍സരത്തില്‍ വമ്പന്‍മാരായ ലിവര്‍പൂള്‍ ബ്രിങ്ടണെ നേരിടും. ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള ബ്രിങ്ടണ്‍ മികച്ച ഫോമിലാണ്. ലിവര്‍പൂളിന്റെ വിജയകുതിപ്പ് ബ്രിങ്ടണ്‍ തടയുമോ ബ്രിങ്ടണ്‍ ഗോള്‍വലയില്‍ ചെമ്പട ഗോള്‍മഴ പെയ്യിക്കുമോ എന്ന് കണ്ടറിയാം.


മറ്റ് മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ക്രിസ്റ്റല്‍ പാലസിനെയും ചെല്‍സി ന്യൂകാസിലിനെയും ആഴ്‌സണല്‍ ലെസ്റ്ററിനെയും നേരിടും. യുനൈറ്റഡിന്റെ മല്‍സരം രാത്രി 10 മണിക്കും ബാക്കിയുള്ള മല്‍സരങ്ങള്‍ രാത്രി 7.30നും ആണ്. മല്‍സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യും. ഡിസ്‌നി, ഹോട്ട്‌സ്റ്റാര്‍ വിഐപി, ജിയോ ടിവി എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളിലും കാണാം.




Next Story

RELATED STORIES

Share it